ഇന്ന് ക്രൂസിന് നേരിടേണ്ടി വരിക കനത്ത കൂവ്വൽ:റയൽ ഫാൻസ് പ്രസിഡന്റ്!
ഇന്ന് സ്പാനിഷ് സൂപ്പർ കപ്പിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ എൽ ക്ലാസിക്കോയാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലാണ് ഫൈനലിൽ മാറ്റുരക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് സൗദി അറേബ്യയിലെ റിയാദിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന്റെ മൈതാനത്താണ് ഈ ഫൈനൽ അരങ്ങേറുക.
കഴിഞ്ഞ സെമി ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ജർമൻ സൂപ്പർ താരമായ ടോണി ക്രൂസിന് സൗദി അറേബ്യൻ ആരാധകരിൽ നിന്നും കൂവലകൾ ഏൽക്കേണ്ടി വന്നിരുന്നു.അതിന്റെ പശ്ചാത്തലം നമുക്കറിയാം. എന്നാൽ മത്സര ശേഷം സർക്കാസ്റ്റിക്കായി കൊണ്ട് ആരാധകരെ പ്രശംസിക്കുകയായിരുന്നു ക്രൂസ് ചെയ്തിരുന്നത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ കൂവലുകൾ ഇരട്ടിക്കും എന്ന കാര്യം സൗദി അറേബ്യയിലെ റയൽ മാഡ്രിഡ് ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിൽ ക്രൂസിനെതിരെ ഒരു ക്യാമ്പയിൻ നടക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ഫാൻസ് പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
That was fun today! Amazing crowd😍
— Toni Kroos (@ToniKroos) January 10, 2024
” ഞങ്ങളുടെ ആരാധകർക്കിടയിൽ നിന്ന് കൂവലുകൾ ഒന്നും ക്രൂസിന് ഏൽക്കേണ്ടി വന്നിട്ടില്ല. എന്നാൽ സ്റ്റേഡിയത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള ആരാധകരുടെ കാര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല.ഫൈനലിൽ കാര്യങ്ങൾ മോശമാകും എന്നാണ് എനിക്ക് അറിയാൻ സാധിക്കുന്നത്. കനത്ത കൂവൽ ക്രൂസിന് കേൾക്കേണ്ടി വന്നേക്കും. കാരണം അറബ് സോഷ്യൽ മീഡിയയിൽ ഒരു ക്യാമ്പയിൻ തന്നെ അദ്ദേഹത്തിനെതിരെ നടക്കുന്നുണ്ട്.ക്രൂസ് ഗോൾ നേടിയാൽ സെലിബ്രേഷൻ ചെറുതാക്കുന്നതായിരിക്കും നല്ലത് “ഇതാണ് ഫാൻസ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
യുവതാരം ഗാബ്രി വെയ്ഗ സൗദി അറേബ്യയിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ അതിനെ പരിഹസിക്കുകയായിരുന്നു ക്രൂസ് ചെയ്തിരുന്നത്. ഇതോടെയാണ് സൗദി അറേബ്യൻ ആരാധകർ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ക്രൂസ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.