ഇനി കളിക്കാൻ അനുവദിക്കില്ലെന്ന് ബാഴ്സ ഭീഷണിപ്പെടുത്തുന്നു : തുറന്ന് പറഞ്ഞ് ഡെമ്പലെയുടെ ഏജന്റ്!
ഈ സീസണോട് കൂടിയാണ് ബാഴ്സയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഡെമ്പലെയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക.കരാർ പുതുക്കാനുള്ള ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.ഡെമ്പലെ കൂടുതൽ സാലറി ആവിശ്യപ്പെട്ടത് അംഗീകരിക്കാൻ ബാഴ്സ തയ്യാറായിരുന്നില്ല.ഇതാണിപ്പോൾ തടസ്സമായി നിലകൊള്ളുന്നത്.
എന്നാൽ ബാഴ്സക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ഡെമ്പലെയുടെ ഏജന്റായ മൗസ സിസോക്കോ.അതായത് ഇനി ക്ലബ്ബിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ബാഴ്സ തങ്ങളെ ഭീഷണിപ്പെടുത്തി എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.എന്നാൽ ഈ ഭീഷണിക്കൊന്നും തങ്ങൾ വഴങ്ങില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സിസോക്കോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 19, 2022
” സോഷ്യൽ മീഡിയയിൽ ഒരു വിവാദത്തിന് തുടക്കമിടാനല്ല ഞങ്ങൾ ഇവിടെയുള്ളത്.പക്ഷെ സത്യം ബോധിപ്പിച്ചേ മതിയാവൂ.ശരിയാണ് ഞങ്ങൾക്ക് ചില ഡിമാൻഡുകൾ ഉണ്ടായിരുന്നു എന്നുള്ളത്.പക്ഷെ ഡെമ്പലെയുടെ കരിയർ പണത്തിനെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത് എന്നുള്ളത് നേരത്തെ തന്നെ ഞങ്ങൾ തെളിയിച്ചതാണ്.അല്ലായിരുന്നുവെങ്കിൽ ഡെമ്പലെ ഇവിടെ ഉണ്ടാകുമായിരുന്നില്ല.അത്കൊണ്ട് തന്നെ ബാഴ്സക്ക് ചർച്ച ചെയ്യണമെന്നുണ്ടെങ്കിൽ സമാധാനപരമായി ചർച്ച ചെയ്യാം.ഇനി ഇവിടെ ചർച്ചകൾ ഒന്നും നടക്കുന്നില്ല.മറിച്ച് ബാഴ്സ ഭീഷണിപ്പെടുത്തുകയാണ്.ഇനി ബാഴ്സക്ക് വേണ്ടി കളിക്കാൻ അനുവദിക്കില്ല എന്നാണ് അവർ ഭീഷണിപ്പെടുത്തുന്നത്.പക്ഷെ ഡെമ്പലെയുടെ അവകാശങ്ങളെ ഞങ്ങൾ സംരക്ഷിക്കും.ഈ ഭീഷണി ഞങ്ങളെ പോലെയുള്ളവരെ ബാധിക്കില്ല. ഒരുപക്ഷേ ബാഴ്സയുടെ സുഹൃത്തുക്കളായ ഏജന്റുമാർ ഈ ഭീഷണിക്ക് വഴങ്ങിയേക്കാം.പക്ഷേ ഞാൻ അങ്ങനെയല്ല.എന്റെ താരത്തിന്റെ താല്പര്യങ്ങളെ സംരക്ഷിക്കാനാണ് ഞാൻ ഇവിടെ ഉള്ളത് ” ഏജന്റ് പറഞ്ഞു.
താരത്തിന്റെ കരാർ പുതുക്കാൻ സാധിച്ചില്ലെങ്കിൽ അത് ബാഴ്സക്ക് തന്നെ തിരിച്ചടിയാവുക.എന്തെന്നാൽ താരം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനുള്ള സാധ്യത കൂടുതലാണ്.