ഇനി ഈ പുരസ്ക്കാരം ഹാലന്റ് നേടുമോ? താൻ ഇപ്പോഴും ഇവിടെ തന്നെയുണ്ടെന്ന് ലെവന്റോസ്ക്കി!
ഇന്നലെയായിരുന്നു ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം സമ്മാനിച്ചത്.റയൽ സൂപ്പർ താരം ബെൻസിമയാണ് ഈ പുരസ്കാരം നേടിയിട്ടുള്ളത്. ഇതോടൊപ്പം തന്നെ ഗെർഡ് മുള്ളർ ട്രോഫിയും സമ്മാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനായിരുന്നു മുള്ളർ ട്രോഫി നൽകിയത്.
സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു ഈ പുരസ്കാരം നേടിയിരുന്നത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 57 ഗോളുകളായിരുന്നു ലെവന്റോസ്ക്കി നേടിയിരുന്നത്. ഈ പുരസ്കാരം സ്വീകരിച്ചതിനുശേഷം ലെവന്റോസ്ക്കിയോട് ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു. അതായത് അടുത്ത തവണ ഹാലന്റ് ഈ പുരസ്കാരം സ്വന്തമാക്കുമോ എന്നായിരുന്നു ചോദ്യം. എന്നാൽ താൻ ഇപ്പോഴും ഇവിടെത്തന്നെയുണ്ട് എന്നാണ് ലെവ മറുപടി പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ROBERT LEWANDOWSKI, the best striker in the world !!! ⚽⚽⚽#BallonDor pic.twitter.com/8Qb4DSMIO8
— MD Sports (@MDSports18) October 17, 2022
” ഈ സീസൺ വളരെയധികം നീളമുള്ളതാണ്.എന്നെ സംബന്ധിച്ചിടത്തോളം ഈ സീസൺ ബാഴ്സയോടൊപ്പമുള്ള പുതിയ അധ്യായമാണ്. ഈ ക്ലബ്ബിൽ വളരെ നല്ല രൂപത്തിൽ തന്നെയാണ് ഞാൻ മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ സഹതാരങ്ങൾക്കും ക്ലബ്ബിനും വളരെയധികം കഴിവുകളുണ്ട്. എനിക്ക് ഒരുപാട് ഗോളുകൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഫുട്ബോളാണ്.നിങ്ങൾ എന്തിനും തയ്യാറായിരിക്കണം.എനിക്കറിയാം ഞാൻ ഇപ്പോൾ ഉള്ളത് പുതിയ കോമ്പറ്റീഷനിൽ ആണെന്ന്.പക്ഷേ ഞാൻ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. ഞാൻ ഒന്നും അവസാനിപ്പിച്ചിട്ടുമില്ല ” ലെവന്റോസ്ക്കി പറഞ്ഞു.
ഈ സീസണിൽ ആകെ 20 ഗോളുകളാണ് ഹാലന്റ് ക്ലബ്ബിന് വേണ്ടി നേടിയിട്ടുള്ളത്. അതേസമയം 14 ഗോളുകൾ ബാഴ്സക്ക് വേണ്ടി നേടാൻ ലെവന്റോസ്ക്കിക്കും സാധിച്ചിട്ടുണ്ട്.