ഇനി ആരും വരില്ല,ഇനി ആരും പോവുകയുമില്ല:ആഞ്ചലോട്ടി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് താരങ്ങളെയാണ് റയൽ മാഡ്രിഡ് കൊണ്ടുവന്നിട്ടുള്ളത്.കിലിയൻ എംബപ്പേ,എൻഡ്രിക്ക് എന്നിവരാണ് ആ രണ്ടു താരങ്ങൾ. പ്രതിരോധനിര താരം ലെനി യോറോക്ക് വേണ്ടി റയൽ മാഡ്രിഡ് ശ്രമിച്ചിരുന്നു.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ റയിൽ ഡിഫൻസിലേക്ക് വേറെ താരങ്ങളെ എത്തിക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു.
എന്നാൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.റയലിന്റെ സ്‌ക്വാഡ് പൂർത്തിയായി എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇനി ഈ സമ്മറിൽ ആരും വരില്ലെന്നും ആരും ക്ലബ്ബ് വിട്ട് പോകില്ലെന്നും ആഞ്ചലോട്ടി അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“റയൽ മാഡ്രിഡ് സ്‌ക്വാഡ് ക്ലോസ് ചെയ്തിരിക്കുന്നു.വല്ലേഹോ തിരികെ എത്തിയിട്ടുണ്ട്.അലാബ പരിക്കിൽ നിന്നും മുക്തനായി കൊണ്ടിരിക്കുകയാണ്.ജോൺ,യാക്കോബൊ,റൗൾ തുടങ്ങിയ സെന്റർ ബാക്കുമാർ ഞങ്ങൾക്കൊപ്പം ഉണ്ട്. ഒരുപാട് ക്വാളിറ്റിയുള്ള യുവതാരങ്ങളാണ് അവർ.എല്ലാ പൊസിഷനിലും ഞങ്ങൾക്ക് മതിയായ ആളുകൾ ഉണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.ഇനി ആരുംതന്നെ ക്ലബ്ബിൽ നിന്നും പുറത്ത് പോകുന്നില്ല.എല്ലാവരും ഇവിടെ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ്. തീർച്ചയായും ക്രൂസിനെ ഞങ്ങൾ മിസ്സ് ചെയ്യുന്നുണ്ട്. പക്ഷേ പകരമായി കൊണ്ട് ഒരുപാട് ഓപ്ഷനുകൾ ഞങ്ങൾക്ക് ഇപ്പോൾ ലഭ്യമാണ് “ഇതാണ് റയൽ മാഡ്രിഡ് കോച്ച് പറഞ്ഞിട്ടുള്ളത്.
ടോണി ക്രൂസിന് പുറമേ നാച്ചോയും ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. കൂടാതെ ലോണിൽ കളിച്ചിരുന്ന കെപ,ഹൊസെലു എന്നിവരൊക്കെ ക്ലബ്ബ് വിടുകയും ചെയ്തിട്ടുണ്ട്. അതേസമയം ലുനിൻ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ അദ്ദേഹം റയലിൽ തന്നെ തുടരാനാണ് സാധ്യത.