ഇനി അതുണ്ടാവാൻ പാടില്ല, ബാഴ്‌സക്ക്‌ മുന്നറിയിപ്പുമായി കൂമാൻ !

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ഗ്രനാഡയെയാണ് എഫ്സി ബാഴ്സലോണ നേരിടുന്നത്. തുടർച്ചയായ മൂന്നാം ജയമാണ് ബാഴ്സ ഇന്ന് ലക്ഷ്യമിടുന്നത്. മത്സരത്തിനിറങ്ങുന്ന ബാഴ്‌സ താരങ്ങൾക്ക്‌ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. ഇനി മത്സരങ്ങൾ തോൽക്കുകയോ പോയിന്റുകൾ നഷ്ടപ്പെടുത്തുകയോ ചെയ്യാൻ പാടില്ല എന്നാണ് കൂമാന്റെ മുന്നറിയിപ്പ്. അത്പോലെ തന്നെ സൂപ്പർകപ്പിലെ മത്സരത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ട ആവിശ്യമില്ലെന്നും ലീഗിലെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് കൂമാൻ തുറന്നു പറഞ്ഞിരിക്കുന്നത്. ഗ്രനാഡക്കെതിരെയുള്ള മത്സരത്തിന് ശേഷം റയൽ സോസിഡാഡിനെയാണ് സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ ബാഴ്‌സക്ക്‌ നേരിടാനുള്ളത്.നിലവിൽ ലാലിഗയിൽ നാലാം സ്ഥാനത്താണ് ബാഴ്‌സലോണ. അത്കൊണ്ട് തന്നെ ഇനിയൊരു തോൽവിയോ സമനിലയോ ബാഴ്‌സക്ക്‌ താങ്ങാനുള്ള കെൽപ്പില്ലെന്നും പോയിന്റുകൾ നഷ്ടപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നുമാണ് കൂമാൻ അറിയിച്ചത്.

” വരാനുള്ള ഓരോ മത്സരത്തെ കുറിച്ചുമാണ് ശ്രദ്ധിക്കേണ്ടത്. അതിനാൽ തന്നെ ഇപ്പോൾ സൂപ്പർ കപ്പിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. നാളത്തെ മത്സരമാണ് നമ്മൾ ആദ്യം കളിക്കുന്നത്. ലാലിഗയിൽ നമ്മൾ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു. കാരണം സാഹചര്യങ്ങൾ അതാണ്. ഇതൊരു ബുദ്ധിമുട്ടേറിയ ആഴ്ചയാണ് എന്ന് എല്ലാവർക്കുമറിയാം. മൂന്ന് എവേ മത്സരങ്ങൾ കളിക്കേണ്ടത്. പക്ഷെ അതൊക്കെ ഞങ്ങൾ മറികടക്കേണ്ടതുണ്ട്. ഞങ്ങളെ കൊണ്ട് സാധിക്കുമെന്ന് ഞങ്ങൾ തെളിയിക്കേണ്ടതുണ്ട്. ഇനി പോയിന്റുകൾ ഞങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ല. ഞങ്ങൾക്ക്‌ ഒരുപാട് സമ്മർദ്ദമുണ്ട്. ഇനി തോൽക്കാൻ പാടില്ല എന്ന് ഞങ്ങൾക്കറിയാം. കാരണം ലീഗിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ തോൽവിയോ പോയിന്റ് നഷ്ടപ്പെടുത്തലുകളോ താങ്ങാനുള്ള ഒരവസ്ഥയിലല്ല ഞങ്ങൾ ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *