ഇനിയെന്താ ഞങ്ങൾ സീസൺ ഉപേക്ഷിക്കണോ? രോഷാകുലനായ സിദാൻ പറയുന്നു !
ഇന്നലെ നടന്ന സൂപ്പർ കോപ്പ സെമി ഫൈനലിൽ അത്‌ലെറ്റിക്ക് ബിൽബാവോയോട് തോറ്റു പുറത്താവാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി. 2-1 എന്ന സ്കോറിനാണ് റയൽ പരാജയമറിഞ്ഞു കൊണ്ട് ഫൈനൽ കാണാതെ പുറത്തായത്. ഇതോടെ സൂപ്പർ കോപ്പ ഫൈനലിൽ എഫ്സി ബാഴ്സലോണ അത്‌ലെറ്റിക്ക് ബിൽബാവോയെ നേരിടും. മത്സരഫലത്തിൽ താൻ തൃപ്തനല്ലെന്ന് സിദാന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാവുന്ന ഒന്നാണ്. എന്നാൽ റയൽ മാഡ്രിഡ് തിരിച്ചുവരുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. തോൽവിയുടെ അനന്തരഫലങ്ങൾ എന്തൊക്കെയാവുമെന്ന ചോദ്യത്തിന് ഇനിയെന്താണ് ഞങ്ങൾ ചെയ്യേണ്ടത്, സീസൺ ഉപേക്ഷിക്കണോ എന്നാണ് രോഷാകുലനായി കൊണ്ട് സിദാൻ ചോദിച്ചത്.
Zidane has no doubts that @realmadriden will bounce back 💪https://t.co/akYniTiqvQ pic.twitter.com/toQ2LcIdhj
— MARCA in English (@MARCAinENGLISH) January 14, 2021
” നിങ്ങൾക്ക് എന്താണ് വേണ്ടത്? ഞങ്ങൾ ഈ സീസൺ ഉപേക്ഷിക്കണോ? ബാഹ്യമായ ഒരു പ്രതിഷേധങ്ങൾ ഉണ്ടാവുമെന്നറിയാം. പക്ഷെ ഞങ്ങൾ പ്രവർത്തിച്ചു കൊണ്ട് മുന്നോട്ട് പോവുക തന്നെ ചെയ്യും. മത്സരത്തിന്റെ ആദ്യപകുതി ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ നല്ല രീതിയിൽ അല്ല തുടങ്ങിയത്. തുടക്കത്തിൽ തന്നെ ലഭിച്ച രണ്ട് അവസരങ്ങൾ അവർ ഗോളാക്കി മാറ്റി. കളിയെ നല്ല രീതിയിൽ മനസ്സിലാക്കാൻ ഞങ്ങൾക്ക് ആദ്യപകുതിയിൽ സാധിച്ചില്ല. അവർ നന്നായി സമ്മർദ്ദം ചെലുത്തി. ഞങ്ങൾ പൊസഷൻ നഷ്ടപ്പെടുത്തി. രണ്ടാം പകുതി മികച്ചതായിരുന്നു. അവസരങ്ങൾ ഉണ്ടാക്കിയെടുത്തു, ഗോൾ നേടി. ടീം നന്നായി ശ്രമിച്ചു. ഏതായാലും മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം ” സിദാൻ പറഞ്ഞു.
Zidane has to prevent Hazard from becoming the new Kaka 🤔
— MARCA in English (@MARCAinENGLISH) January 14, 2021
Opinion: https://t.co/YvzTq4e2k3 pic.twitter.com/TaabU4Ky88