ഇത് വളരെയധികം ബുദ്ധിമുട്ടേറിയ നിമിഷം, കണ്ണീരോടെ സുവാരസ് പറയുന്നു !
സൂപ്പർ താരം ലൂയിസ് സുവാരസിനെ ഇനി ബാഴ്സ ജേഴ്സിയിൽ കാണില്ല. താരത്തിന്റെ വിടവാങ്ങൽ ചടങ്ങിനാണ് ഇന്ന് ആരാധകർ സാക്ഷ്യം വഹിച്ചത്. ബാഴ്സയോട് വിടപറയൽ എന്നെ സംബന്ധിച്ചെടുത്തോളം വളരെയധികം ബുദ്ധിമുട്ടാണ് എന്നാണ് സുവാരസ് പ്രസ്താവിച്ചത്. വിതുമ്പികരഞ്ഞാണ് സുവാരസ് തന്റെ വാക്കുകൾ പൂർത്തിയാക്കിയത് തന്നെ വിശ്വസിച്ചവരോടെല്ലാം താൻ നന്ദി അർപ്പിക്കുന്നുവെന്നും സുവാരസ് അറിയിച്ചു. സൂപ്പർ താരമായ ലയണൽ മെസ്സി, ജെറാർഡ് പിക്വേ, സെർജിയോ ബുസ്ക്കെറ്റ്സ്, സെർജി റോബെർട്ടോ, ജോർദി ആൽബ എന്നിവരാണ് താരത്തെ വിടവാങ്ങൽ ചടങ്ങിൽ അനുഗമിച്ചിരുന്നത്. അത്‌ലെറ്റിക്കോ മാഡ്രിഡിലേക്കാണ് സുവാരസ് ചേക്കേറുന്നത്. ആറു വർഷക്കാലം ബാഴ്സയിലെ നിർണായകസാന്നിധ്യമായതിന് ശേഷമാണ് താരം വിടപറയുന്നത്.
🧐 Los cinco jugadores del primer equipo que acompañaron a Suárez en su despedidahttps://t.co/hI66ZdNoTu
— Mundo Deportivo (@mundodeportivo) September 24, 2020
” എന്നെ സംബന്ധിച്ചെടുത്തോളം ഇത് വളരെയധികം ബുദ്ദിമുട്ടേറിയ നിമിഷമാണ്. ആദ്യമായി ഞാൻ ക്ലബ്ബിന് നന്ദി പറയുന്നു. ഞാൻ എപ്പോഴും നന്ദി ഉള്ളവനായിരിക്കും. എന്നോട് നല്ല രീതിയിലാണ് ക്ലബ് പെരുമാറിയിരുന്നത്. ഞാൻ എന്റെ ഒരുപാട് സുഹൃത്തുക്കളെയാണ് പിരിയുന്നത്. എന്റെ കുടുംബത്തിനും ഞാൻ നന്ദി അർപ്പിക്കുന്നു. എന്റെ നല്ല സമയത്ത് അവർ ആസ്വദിക്കുകയും ചീത്ത സമയത്ത് എന്നെ പിന്തുണക്കുകയും ചെയ്തു. എന്റെ കുട്ടികൾ എന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതിനെയാണ് സാക്ഷ്യം വഹിച്ചത്. ആരാധകരുടെ പിന്തുണക്കും ഞാൻ നന്ദി പറയുന്നു. ഞാൻ ഏറ്റവും കൂടുതൽ മൂല്യം കൽപ്പിക്കുന്നത് ആരാധകർക്കാണ്. ഞാനൊരിക്കലും മറക്കാത്ത ഒരുപാട് സന്ദർഭങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ സ്റ്റാഫിനും ഞാൻ നന്ദി പറയുന്നു ” സുവാരസ് പറഞ്ഞു.
🗣️ Bartomeu: “Espero que Luis Suárez pueda tener su homenaje en el Camp Nou”https://t.co/kTV1B5MaZf
— Mundo Deportivo (@mundodeportivo) September 24, 2020