ഇത് പിറകോട്ടുള്ള നടത്തമല്ല, കൂമാൻ പറയുന്നു !

ഇന്നലെ നടന്ന സൂപ്പർ കോപ്പ ഫൈനലിൽ ബാഴ്സ അത്‌ലെറ്റിക്ക് ബിൽബാവോയോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ബാഴ്സ പരാജയം രുചിച്ചത്. അതിന് പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സി റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ഇങ്ങനെ തിരിച്ചടികൾ മാത്രമായിരുന്നു ഇന്നലത്തെ മത്സരത്തിൽ ബാഴ്സക്ക്‌ ഏൽക്കേണ്ടി വന്നത്. എന്നാൽ ഈ തോൽവിയോടെ ടീം തളർന്നു പോവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പരിശീലകൻ കൂമാൻ. ഇതൊരിക്കലും പിന്നോട്ടുള്ള നടത്തമല്ല എന്നാണ് ഇതേകുറിച്ച് കൂമാൻ പ്രതികരിച്ചത്. ബാഴ്‌സ മികച്ച പ്രകടനം നടത്തിയെന്നും കൂമാൻ അഭിപ്രായപ്പെട്ടു.

” നിങ്ങളുടെ ടീം ശരിയായ വഴിയിലാണ് സഞ്ചരിക്കുന്നത് എന്ന് കാണിച്ചു നൽകാനുള്ള യഥാർത്ഥ മാർഗമാണ് ഒരു കിരീടം നേടൽ. പക്ഷെ ഞങ്ങൾ ഇപ്പോഴും ശരിയായ പാതയിൽ തന്നെയാണ് എന്ന് കാണിച്ചിരിക്കുന്നു. വിജയിക്കാൻ ആവിശ്യമായ എല്ലാം ഞങ്ങൾ ചെയ്തു കഴിഞ്ഞു. പക്ഷെ ഞങ്ങൾ ക്ഷീണിതരായിരുന്നു. ഈ ഫൈനൽ കളിക്കാൻ സാധിച്ചത് ഒട്ടേറെ താരങ്ങൾക്ക്‌ നല്ലൊരു പരിചയസമ്പത്ത് കൈവരിക്കും. അത്‌ലെറ്റിക്ക് നല്ല ക്വാളിറ്റിയുള്ള കളിയാണ് കളിച്ചത്. ഫൗളുകൾ വിജയിക്കാൻ കഴിവുള്ള ഒരു കൂട്ടം താരങ്ങൾ അവർക്കുണ്ട്. ഞങ്ങൾക്ക്‌ അധികം നീളമുള്ള താരങ്ങൾ ഇല്ല. രണ്ടാമത്തെ ഗോൾ ഞങ്ങളുടെ പ്രതിരോധത്തിന്റെ ഈ പിഴവ് കൊണ്ട് വന്നതാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *