ഇതൊന്നും കാര്യമാക്കുന്നില്ല ബട്ടൺ അമർത്തുന്നു: എൻഡ്രിക്ക്!

ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് റയൽ മാഡ്രിഡിൽ ഒരു മികച്ച തുടക്കം ഉണ്ടാക്കിയെടുത്തിരുന്നു.ആകെ മൂന്ന് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ ലില്ലിക്കെതിരെയുള്ള മത്സരത്തിൽ താരം സ്റ്റാർട്ട് ചെയ്യുകയും ചെയ്തിരുന്നു.പക്ഷേ പ്രകടനം മോശമായിരുന്നു.റയൽ മാഡ്രിഡ് അട്ടിമറി തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.

ഇതോടെ വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടി വന്നു. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും തന്നെ എൻഡ്രിക്ക് വകവെക്കുന്നില്ല. ഇതൊന്നും കാര്യമാക്കുന്നില്ല എന്ന ബട്ടൻ ഞാൻ അമർത്തുന്നു എന്നാണ് ഇതിനോട് എൻഡ്രിക്ക് പ്രതികരിച്ചിട്ടുള്ളത്. ഫുട്ബോളിൽ ഇങ്ങനെയൊക്കെ ആണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.എൻഡ്രിക്കിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്. നിങ്ങൾ ഒരു ഗോൾ നേടിക്കഴിഞ്ഞാൽ എല്ലാവരും വളരെയധികം ആവേശഭരിതരാകും. പക്ഷേ നിങ്ങൾ ഒരു മത്സരത്തിൽ പരാജയപ്പെട്ടു കഴിഞ്ഞാൽ അവർ തന്നെ നിങ്ങളെ തള്ളി താഴെയിടും. ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്. മുമ്പ് ഇതേ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.പാൽമിറാസിൽ വെച്ച് ഇത് ഞാൻ അനുഭവിച്ചതാണ്.ഇതൊന്നും കാണാതിരിക്കാനാണ് ഞാൻ പഠിച്ചിട്ടുള്ളത്.ഇതൊന്നും കാര്യമാക്കുന്നില്ല എന്ന ബട്ടൺ ഞാൻ അമർത്തുന്നു “ഇതാണ് ബ്രസീലിയൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.

നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ഇതിനോടകം തന്നെ മൂന്ന് സമനിലകളും ഒരു തോൽവിയും റയൽ മാഡ്രിഡ് വഴങ്ങി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിമർശനങ്ങളും ഇപ്പോൾ വർദ്ധിച്ചുവരുന്നുണ്ട്. എത്രയും പെട്ടെന്ന് കാർലോ ആഞ്ചലോട്ടി റയലിനെ പൂർണ്ണമികവിലെത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *