ഇതിൽ കൂടുതലൊന്നും ഗ്രീസ്മാനോട് ചോദിക്കാനാവില്ല : കൂമാൻ!
നിലവിൽ മിന്നും ഫോമിലാണ് എഫ്സി ബാഴ്സലോണയ്ക്ക് വേണ്ടി സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാൻ കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ തപ്പിത്തടഞ്ഞ ഗ്രീസ്മാനെയല്ല നിങ്ങൾക്കിപ്പോൾ കാണാനാവുക. ബാഴ്സയുടെ അവിഭാജ്യഘടകങ്ങളിലൊന്നാണിപ്പോൾ ഗ്രീസ്മാൻ. കഴിഞ്ഞ ജനുവരി മാസത്തിൽ 6 ഗോളുകളും 5 അസിസ്റ്റുകളുമാണ് ഗ്രീസ്മാൻ നേടിയത്. കഴിഞ്ഞ കോപ്പ ഡെൽ റേ മത്സരത്തിൽ ഗ്രീസ്മാന്റെ അഴിഞ്ഞാട്ടമായിരുന്നു കണ്ടത്. രണ്ടു ഗോളും രണ്ട് അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. ഇപ്പോഴിതാ ഗ്രീസ്മാനെ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ബാഴ്സ പരിശീലകൻ കൂമാൻ. ഇതിൽ കൂടുതൽ ഒന്നും തന്നെ ഗ്രീസ്മാനിൽ നിന്നും ചോദിക്കാനാവില്ല എന്നാണ് കൂമാൻ അഭിപ്രായപ്പെട്ടത്.
Koeman: “You can’t ask for more from Griezmann”
— MARCA in English (@MARCAinENGLISH) February 6, 2021
🗣 https://t.co/uqdXD6dlnk pic.twitter.com/EJDTICxCVE
” ഞാൻ ബാഴ്സയിൽ സൈൻ ചെയ്തതിന് ശേഷം ഞാൻ അദ്ദേഹത്തെ വിളിച്ചത് ഓർക്കുന്നു.എനിക്ക് അദ്ദേഹത്തിൽ ഒരുപാട് ആത്മവിശ്വാസമുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.അദ്ദേഹം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു.തുടക്കത്തിൽ കാര്യക്ഷമത ഇല്ലാതെയാണ് അദ്ദേഹം തുടങ്ങിയത്.പക്ഷെ ഗ്രീസ്മാൻ അതിൽ നിന്ന് മുക്തി നേടി. ഞാൻ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരിക്കൽ പോലും സംശയം പ്രകടിപ്പിച്ചിരുന്നില്ല. അദ്ദേഹം തന്നെ സ്വയം വിമർശനം നടത്തിയിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹത്തിൽ നിന്നും കൂടുതലൊന്നും ചോദിക്കാൻ ഇല്ല. അദ്ദേഹം ബാഴ്സക്ക് വളരെ പ്രധാനപ്പെട്ട താരമാണ് ” കൂമാൻ പറഞ്ഞു.
LAST NIGHT ✨ pic.twitter.com/72JldrieW5
— Antoine Griezmann (@AntoGriezmann) February 4, 2021