ഇതിഹാസമാണ്, ഒരുപാട് നന്ദിയുണ്ട്: പീക്കെയെ കുറിച്ച് സാവി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ അൽമേറിയയെ പരാജയപ്പെടുത്താൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സ വിജയം നേടിയത്. സൂപ്പർ താരങ്ങളായ ഡി യോങ്,ഡെമ്പലെ എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്. ഡിഫൻഡറായ ജെറാർഡ് പീക്കെയുടെ കരിയറിലെ അവസാന മത്സരമായിരുന്നു ഇത്.ക്യാമ്പ് നൗവിൽ അദ്ദേഹത്തിന് വൈകാരികമായ ഒരു യാത്രയപ്പ് നൽകുകയും ചെയ്തു.
ഈ മത്സരത്തിനുശേഷം ബാഴ്സയുടെ പരിശീലകനായ സാവി ജെറാർഡ് പീക്കെയെ പ്രശംസിച്ചിട്ടുണ്ട്.ബാഴ്സ ഇതിഹാസമാണ് അദ്ദേഹം എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.മാത്രമല്ല ബാഴ്സക്ക് ഇത്രയും കാലം നൽകിയ കാര്യങ്ങൾക്കെല്ലാം സാവി നന്ദി പറയുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Gerard Pique says goodbye to Camp Nou for the last time 😥 pic.twitter.com/KdDbZ2fi9j
— GOAL (@goal) November 5, 2022
” ഏറ്റവും മികച്ച രീതിയിൽ പീക്കെക്ക് യാത്രയപ്പ് ഒരുക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ മത്സരം ഒരു മികച്ച മത്സരമായിരുന്നു.എന്താണ് അദ്ദേഹത്തിന്റെ കഴിവ് എന്നുള്ളത് ഈ മത്സരത്തിലും അദ്ദേഹം തെളിയിച്ചു.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ മത്സരമായിരുന്നു, മികച്ച പ്രകടനം തന്നെ പീക്കെ നടത്തുകയും ചെയ്തു.അദ്ദേഹം ഒരു ബാഴ്സ ഇതിഹാസമാണ്. ഇക്കാര്യം ഞാൻ അദ്ദേഹത്തോട് നേരത്തെ പറഞ്ഞതുമാണ്. ഇതുവരെ അദ്ദേഹം ക്ലബ്ബിന് നൽകിയതിന് എല്ലാം ഞങ്ങൾ വളരെയധികം നന്ദി അർപ്പിക്കുന്നു ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
2008-ലാണ് ഇദ്ദേഹം ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി കളിച്ചു തുടങ്ങുന്നത്. ലാലിഗയിൽ 422 മത്സരങ്ങൾ അദ്ദേഹം ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബാഴ്സയിൽ 30 കിരീടങ്ങൾ നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.