ഇതാണ് യഥാർത്ഥ ഗ്രീസ്‌മാൻ, ജനുവരിയിലെ കണക്കുകൾ സംസാരിക്കുന്നു!
എഫ്സി ബാഴ്സലോണയിൽ എത്തിയ ശേഷം തന്റെ യഥാർത്ഥ ഫോമിലേക്കുയരാൻ ഗ്രീസ്‌മാന് സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ഈ സീസണിൽ പരിശീലകനായി എത്തിയ കൂമാൻ ഗ്രീസ്‌മാന് അനുയോജ്യമായതെല്ലാം ചെയ്തു നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ യഥാർത്ഥ ഗ്രീസ്‌മാൻ തിരിച്ചു വരികയാണ്. ജനുവരിയിൽ നടന്ന മത്സരങ്ങളിൽ എല്ലാം തന്നെ ഉജ്ജ്വലപ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഒമ്പത് ഗോളുകളിലാണ് താരം പങ്കാളിത്തം അറിയിച്ചത്. അഞ്ച് ഗോളുകളും നാലു അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു. ഫലമായി കളിച്ച അഞ്ച് ലീഗ് മത്സരങ്ങളിലും ബാഴ്‌സ വിജയം കൊയ്യുകയും ചെയ്തു.
January was a good month for @AntoGriezmann 📈https://t.co/0ny4MENbLF pic.twitter.com/ab5v7zfBPj
— MARCA in English (@MARCAinENGLISH) February 1, 2021
ജനുവരി ഏഴാം തിയ്യതി നടന്ന ബിൽബാവോക്കെതിരെയുള്ള മത്സരത്തിൽ അസിസ്റ്റ് നേടിക്കൊണ്ടാണ് ഗ്രീസ്‌മാൻ തുടങ്ങിയത്.പിന്നീട് നടന്ന ഗ്രനാഡക്കെതിരെയുള്ള മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് ഗ്രീസ്‌മാൻ നേടിയത്. മത്സരത്തിൽ 4-0 എന്ന സ്കോറിനാണ് ബാഴ്സ വിജയിച്ചത്.പിന്നീട് സൂപ്പർ കപ്പിൽ റയൽ സോസിഡാഡിനെതിരെയുള്ള മത്സരത്തിൽ ഡി ജോങിന്റെ ഗോളിന് വഴിയൊരുക്കിയത് ഗ്രീസ്‌മാൻ തന്നെയായിരുന്നു.പിന്നീട് ബിൽബാവോക്കെതിരെയുള്ള മത്സരത്തിൽ ഗ്രീസ്‌മാൻ ഇരട്ടഗോളുകൾ നേടിയെങ്കിലും ബാഴ്‌സ പരാജയം രുചിച്ചു.പിന്നീട് കോപ്പ ഡെൽ റേയിൽ വല്ലക്കാനോക്കെതിരെ നടന്ന മത്സരത്തിൽ മെസ്സിയുടെ ഗോളിന് വഴിയൊരുക്കിയത് ഗ്രീസ്‌മാൻ ആയിരുന്നു.ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന ബിൽബാവോക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോളും ഗ്രീസ്‌മാൻ കണ്ടെത്തി. താരം ഫോം തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Antoine Griezmann's found his form in 2021 💥 pic.twitter.com/OqJt6KeziX
— B/R Football (@brfootball) January 31, 2021