ഇതല്ല എന്റെ എംബപ്പേ,എന്റെ എംബപ്പേ ഇങ്ങനെയല്ല : പെരസ്!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയെ ടീമിലേക്ക് എത്തിക്കാൻ വേണ്ടി റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസും കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാൽ എംബപ്പേ പിഎസ്ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇത് വലിയ തിരിച്ചടിയാണ് റയലിന് ഏൽപ്പിച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ ആദ്യമായി പെരസ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.താൻ റയലിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ച എംബപ്പേ ഇതല്ല എന്നാണ് പെരസ് പറഞ്ഞിട്ടുള്ളത്. ക്ലബ്ബിനും മുകളിൽ നിൽക്കുന്ന ഒരാളെയും കൊണ്ടു വരില്ലെന്നും ആ ചിന്താഗതി മാറ്റിയാൽ ഭാവിയിൽ പരിഗണിക്കാമെന്നുമാണ് പെരസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എംബപ്പേയുടെ സ്വപ്നം എന്നുള്ളത് റയലിന് വേണ്ടി കളിക്കുക എന്നതാണ്. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഞങ്ങൾ അദ്ദേഹത്തെ ടീമിൽ എത്തിക്കാൻ ശ്രമിച്ചതാണ്.പക്ഷെ പിഎസ്ജി അദ്ദേഹത്തെ വിട്ടില്ല. തന്റെ തീരുമാനം കൈക്കൊള്ളുന്നതിന് 15 ദിവസം മുമ്പ് വരെയും അദ്ദേഹം റയലിന് വേണ്ടി കളിക്കണം എന്നാണ് പറഞ്ഞിരുന്നത് “.

” ഇതെന്റെ എംബപ്പേയല്ല.ഞാൻ റയലിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ച എംബപ്പേ ഇങ്ങനെയല്ല. ഇത് മറ്റൊരു എംബപ്പേയാണ്. അദ്ദേഹം തന്റെ സ്വപ്നങ്ങളെ മാറ്റിയിട്ടുണ്ട്. അദ്ദേഹമിപ്പോൾ മറ്റൊരു ഫുട്ബോളറായി മാറിയിട്ടുണ്ട്. റയൽ മാഡ്രിഡ് ക്ലബ്ബിനെക്കാൾ മുകളിൽ നിൽക്കുന്ന ആരും നിലവിലില്ല.അദ്ദേഹം ഒരു മികച്ച താരമാണ്. മറ്റുള്ളവർ നേടുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന് നേടാൻ കഴിയും. പക്ഷേ ഇതൊരു കളക്ടീവ് സ്പോടാണ്. ഞങ്ങൾക്ക് ഞങ്ങളുടെ നയങ്ങളും മൂല്യങ്ങളുണ്ട്. അത് ഞങ്ങൾക്ക് മാറ്റാനാവില്ല “.

” ഇനി ഭാവിയിൽ അദ്ദേഹം റയലിലേക്ക് വരികയാണെങ്കിൽ അത് ഈ എംബപ്പേയാവില്ല.നിലവിലെ എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്വപ്നങ്ങൾ ഉള്ള എംബപ്പേയാണ് എനിക്ക് ആവശ്യം. നാഷണൽ ടീമിനൊപ്പം പബ്ലിസിറ്റി സ്റ്റണ്ട് റെഫ്യൂസ് ചെയ്ത വ്യക്തിയാണ് അദ്ദേഹം. എനിക്ക് അതല്ല വേണ്ടത് ” ഇതാണ് പെരസ് എൽ ചിരിങ്കിറ്റോ ടിവിയോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *