ഇടം നേടി ഡാനി ആൽവെസ്, മറഡോണ കപ്പിനുള്ള ബാഴ്‌സ സ്‌ക്വാഡ് പ്രഖ്യാപിച്ചു!

നാളെ നടക്കുന്ന മറഡോണ കപ്പിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ അർജന്റൈൻ ശക്തികളായ ബൊക്ക ജൂനിയേഴ്സാണ്.നാളെ രാത്രി ഇന്ത്യൻ സമയം 10:30-ന് സൗദി അറേബ്യ റിയാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

അന്തരിച്ച ഇതിഹാസതാരം മറഡോണയോടുള്ള ആദരസൂചകമായാണ് മറഡോണ കപ്പ് സംഘടിപ്പിക്കുന്നത്.ബൊക്ക ജൂനിയേഴ്‌സിന് വേണ്ടിയും ബാഴ്‌സക്ക് വേണ്ടിയും മറഡോണ കളിച്ചിട്ടുണ്ട്.

ഏതായാലും ഈ മത്സരത്തിനുള്ള ബാഴ്‌സയുടെ സ്‌ക്വാഡ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിൽ ശ്രദ്ധേയമായ കാര്യം ബ്രസീലിയൻ താരം ഡാനി ആൽവെസിന് സ്‌ക്വാഡിൽ ഇടമുണ്ട് എന്നുള്ളതാണ്.സൗഹൃദമത്സരമായതിനാലാണ് ജനുവരിക്ക് മുന്നേ തന്നെ ആൽവസിന് ഇടം നേടാൻ സാധിച്ചത്.

ബാഴ്‌സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.

Ter Stegen, Dest, Piqué, R. Araujo, Sergio, Riqui Puig, O. Dembélé, Dani Alves, Demir, Neto, Coutinho, Lenglet, L. De Jong, F. De Jong, O. Mingueza, Umtiti, Eric, Iñaki Peña, Nico, Jutglà, Gavi, Balde, I. Akhomach, Álvaro Sanz, Comas, Mika Mármol, Matheus and Guillem Jaime.

ഇതാണ് സ്‌ക്വാഡ്. അവസാനമായി ബൊക്കയും ബാഴ്‌സയും ഏറ്റുമുട്ടിയത് 2018 ജോയൻ ഗാമ്പർ ട്രോഫിയിൽ ആയിരുന്നു. അന്ന് ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബൊക്കയേ പരാജയപ്പെടുത്തിയിരുന്നു.എന്നാൽ കഴിഞ്ഞ മത്സരത്തിൽ സെൻട്രൽ സാന്റിയാഗോയെ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ബൊക്കയുടെ വരവ്.

Leave a Reply

Your email address will not be published. Required fields are marked *