ഇങ്ങനെയൊക്കെയാവുമെന്ന് എനിക്കറിയാമായിരുന്നു : ബാഴ്സയെ കുറിച്ച് ലെവന്റോസ്ക്കി

ഈ സീസണിലായിരുന്നു റോബർട്ട് ലെവന്റോസ്ക്കി എഫ്സി ബാഴ്സലോണയിൽ എത്തിയത്. ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. ആകെ കളിച്ച 17 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ താരം നേടിയിട്ടുണ്ട്.

പക്ഷേ ടീമിന്റെ പ്രകടനം അത്ര മികച്ച നിലയിലല്ല.യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്സ നേരത്തെ പുറത്തായിരുന്നു.ഇനി യൂറോപ്പ ലീഗിലാണ് ലെവന്റോസ്ക്കി കളിക്കേണ്ടി വരിക. ഇതേക്കുറിച്ച് താരം ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.ബാഴ്സയിലെ ആദ്യ സീസൺ ബുദ്ധിമുട്ടാവുമെന്നുള്ള കാര്യം തനിക്കറിയാമായിരുന്നു എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യത്തെ സീസൺ എളുപ്പമാവില്ല എന്നുള്ള കാര്യം എനിക്കറിയാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാണ്. പക്ഷേ ചില സമയങ്ങളിൽ നമ്മൾ കംഫർട്ട് സോണിൽ നിന്നും പുറത്തു വരേണ്ടി വരും. ജീവിതത്തിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരും.ഞാൻ ബാഴ്സയിൽ സന്തോഷവാനാണ്. കാരണം ഞാൻ പുതിയ അനുഭവങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് ” റോബർട്ട് ലെവന്റോസ്‌ക്കി പറഞ്ഞു.

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സ കളത്തിൽ ഇറങ്ങുന്നുണ്ട്.വിക്ടോറിയ പിൽസനാണ് ബാഴ്സയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *