ആ സൂപ്പർ താരം ബാഴ്സയിലേക്കെത്താൻ സാധ്യതയുണ്ട് : തുറന്ന് പറഞ്ഞ് ലാപോർട്ട!
ബയേൺ മ്യൂണിക്ക് സൂപ്പർതാരമായ റോബർട്ട് ലെവൻഡോവ്സ്കിയുടെ ക്ലബുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്.പക്ഷെ ലെവൻഡോവ്സ്കി ഈ സമ്മറിൽ തന്നെ ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് താരത്തിൽ താല്പര്യമുണ്ട്.
എന്നാൽ ഈ താല്പര്യമിപ്പോൾ എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.ലെവന്റോസ്ക്കി ബാഴ്സയിലേക്ക് വരാൻ സാധ്യതകളുണ്ട് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
ലെവന്റോസ്ക്കി ബാഴ്സയിലേക്ക് വരുമോ ഇല്ലയോ എന്നായിരുന്നു ഒരു ആരാധകൻ പബ്ലിക്കായി ലാപോർട്ടയോട് ചോദിച്ചത്. അദ്ദേഹമാണ് വരാൻ സാധ്യത കൂടുതലുള്ള താരമെന്നാണ് ഇതിന് മറുപടിയായി കൊണ്ട് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) April 23, 2022
കഴിഞ്ഞ എട്ടു വർഷമായി ബയേണിന് കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് ലെവന്റോസ്ക്കി.എന്നാൽ താരത്തെ ബയേണിൽ നിലനിർത്താനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുന്നുണ്ട് എന്നുള്ള കാര്യം ക്ലബ്ബിന്റെ CEO ആയ ഒലിവർ ഖാൻ സ്ഥിരീകരിച്ചിരുന്നു.
ഒരു സ്ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.ഹാലണ്ടിനെ പരിഗണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഉയർന്ന സാലറി തടസ്സമാണ്.എന്നാൽ നിലവിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ലെവന്റോസ്ക്കിയെ ലഭിച്ചാൽ അത് ബാഴ്സക്ക് വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.