ആ രണ്ട് ബാഴ്‌സ താരങ്ങളെ ആവിശ്യമില്ല, നിലപാട് വ്യക്തമാക്കി കൂമാൻ!
വരുന്ന സീസണിലേക്കുള്ള എഫ്സി ബാഴ്സലോണ ടീമിനെ ഒരുക്കുന്ന തിരക്കിലാണ് നിലവിൽ പരിശീലകനായ കൂമാനുള്ളത്. പ്രീ സീസണിലെ ആദ്യ മൂന്ന് സൗഹൃദമത്സരങ്ങളിലും വിജയിക്കാൻ സാധിച്ചത് ബാഴ്‌സക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. അതേസമയം ബാഴ്‌സക്ക് ആവിശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് പ്രസിഡന്റായ ലാപോർട്ട. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബാഴ്‌സ ആവിശ്യമില്ലാത്ത താരങ്ങളെ മറ്റു ക്ലബുകൾക്ക് കൈമാറാൻ ശ്രമിക്കുന്നത്.
ഇപ്പോഴിതാ അത്തരത്തിലുള്ള രണ്ട് താരങ്ങളെ പരിശീലകൻ കൂമാൻ ക്ലബ്ബിന് മുന്നിൽ നിർദേശിച്ചു നൽകിയിട്ടുണ്ട്. സ്‌ട്രൈക്കർ മാർട്ടിൻ ബ്രൈത്വെയിറ്റ്, ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി എന്നിവരാണ് അടുത്ത സീസണിലേക്കുള്ള കൂമാന്റെ പ്ലാനിൽ ഇല്ലാത്തവർ. അത്കൊണ്ട് തന്നെ ഇരുവരെയും ബാഴ്സ ഒഴിവാക്കിയേക്കും.
They're not wanted.https://t.co/3D4ylA9iC2
— MARCA in English (@MARCAinENGLISH) August 3, 2021
ഈ രണ്ട് താരങ്ങൾക്കും കഴിഞ്ഞ സ്റ്റുട്ട്ഗർട്ടിനെതിരെയുള്ള മത്സരത്തിൽ കൂമാൻ അവസരം നൽകിയിരുന്നില്ല. ഇതോടെ തന്നെ സന്ദേശം വ്യക്തമായതാണ്. സാമുവൽ ഉംറ്റിറ്റി പരിക്കിൽ നിന്നും മുക്തനായെങ്കിലും എറിക് ഗാർഷ്യയുടെ വരവോടെ താരത്തിന്റെ സാധ്യതകൾ അവസാനിക്കുകയായിരുന്നു. അതേസമയം അഗ്വേറോ, ഡീപേ എന്നിവർ എത്തിയതോടെ ബ്രൈത്വെയിറ്റിന്റെ സാധ്യതകളും അവസാനിച്ചു.
ഇരു താരങ്ങൾക്കും വേണ്ടിയുള്ള ഓഫറുകൾ ഇപ്പോൾ ബാഴ്‌സ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ബ്രൈത്വെയിറ്റിന് ക്ലബ് വിടാൻ താല്പര്യമില്ലെങ്കിലും ഉംറ്റിറ്റി ബാഴ്‌സ വിടാനുള്ള ഒരുക്കത്തിലാണ്. നിലവിൽ കാർലെസ് അലെന, ജീൻ ക്ലെയർ ടോഡിബോ,കൊൺറാഡ്,ജൂനിയർ ഫിർപ്പോ എന്നിവരെ ഈ സമ്മറിൽ ബാഴ്‌സ ഒഴിവാക്കിയിരുന്നു.