ആ ബ്രസീലിയൻ സൂപ്പർ താരം ബാഴ്സയിലേക്ക് വരണം : റൊണാൾഡീഞ്ഞോ!
ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റഫീഞ്ഞ മികച്ച രൂപത്തിലാണ് സമീപകാലത്ത് കളിച്ചു കൊണ്ടിരിക്കുന്നത്.അത്കൊണ്ട് തന്നെ നിരവധി ക്ലബ്ബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ലിവർപൂൾ,ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരൊക്ക താരത്തിൽ താല്പര്യം പ്രകടിപ്പിച്ച ക്ലബ്ബുകളാണ്.കൂട്ടത്തിൽ എഫ്സി ബാഴ്സലോണക്കും റഫീഞ്ഞയെ ടീമിലേക്കെത്തിക്കാൻ ആഗ്രഹമുണ്ട്.
ഏതായാലും താരത്തിന്റെ കാര്യത്തിലുള്ള ചില അഭിപ്രായങ്ങളിപ്പോൾ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡിഞ്ഞോ പങ്കുവെച്ചിട്ടുണ്ട്.അതായത് റഫീഞ്ഞ ബാഴ്സയിലേക്ക് എത്തുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നാണ് റൊണാൾഡിഞ്ഞോ പറഞ്ഞിട്ടുള്ളത്.ഡീഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 7, 2022
” റഫീഞ്ഞ എഫ്സി ബാഴ്സലോണയിലേക്ക് വരുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. ഒരുപാട് ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം.അദ്ദേഹത്തിന്റെ കളി സവിശേഷതകൾ കാരണം സ്പാനിഷ് ഫുട്ബോളുമായി നന്നായി യോജിച്ചു പോവാൻ അദ്ദേഹത്തിന് സാധിക്കും. എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച, വലിയ ക്ലബ്ബാണ് എഫ്സി ബാഴ്സലോണ.ബാഴ്സയെ പോലെയുള്ള ഒരു ക്ലബ്ബിൽ വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമേ കളിക്കാനുള്ള അവസരം ലഭിക്കാറുള്ളൂ ” ഇതാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഈ പ്രീമിയർ ലീഗിൽ ലീഡ്‌സിന് വേണ്ടി ആകെ 28 മത്സരങ്ങളാണ് റാഫീഞ്ഞ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 9 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കാൻ റഫീഞ്ഞക്ക് സാധിച്ചിട്ടുണ്ട്.