ആ താരത്തെ വിൽക്കില്ലെന്ന് യുവന്റസ് ബാഴ്സയോട്

വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ നിർണായകനീക്കങ്ങൾ നടത്താനൊരുങ്ങുകയാണ് ബാഴ്സയും യുവന്റസും തമ്മിൽ. യുവന്റസ് താരമായ പ്യാനിക്കിന് വേണ്ടി ബാഴ്സ ചരടുവലികൾ തുടങ്ങിയിട്ട് കുറച്ചായി. മാത്രമല്ല താരത്തിന് പകരമായി ക്ലബിലെ വമ്പൻ താരങ്ങളെയും ബാഴ്സ ഓഫർ ചെയ്തിട്ടുണ്ട്. പ്യാനിക്കിനെ കൂടാതെ രണ്ട് യുവന്റസ് താരങ്ങളെയും ബാഴ്സ ആവശ്യപ്പെട്ടിരുന്നു. റുഗാനി, മത്യാസ് ഡിലൈറ്റ് എന്നിവരായിരുന്നു അവർ. ഈ മൂന്ന് താരങ്ങളെ ക്യാമ്പ് നൗവിലെത്തിക്കാൻ ബാഴ്സ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പകരമായി കൈമാറ്റകച്ചവടത്തിൽ റാക്കിറ്റിച്, ആർതർ, സെമെഡോ, ടോഡിബൊ എന്നിവരെ ഉൾപ്പെടുത്താനാണ് ബാഴ്സ ഉദ്ദേശിക്കുന്നത്. ഈ താരങ്ങളിൽ ആവിശ്യക്കാരെ യുവന്റസിന് എടുക്കാം എന്നാണ് ബാഴ്സ മുന്നോട്ട് വെച്ച ഓഫർ എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഡിലൈറ്റിന് വേണ്ടിയുള്ള ഓഫർ യുവന്റസ് നിരസിച്ചു കളഞ്ഞതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. പ്രമുഖമാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഡിലൈറ്റിനെ ഒരു കാരണവശാലും തങ്ങൾ വിൽക്കില്ലെന്നുള്ളത് യുവന്റസ് ബാഴ്സയെ അറിയിച്ചു കഴിഞ്ഞു. ഭാവിയിലേക്ക് ഡിലൈറ്റ് വലിയൊരു മുതൽകൂട്ടാവുമെന്നാണ് യുവന്റസിന്റെ കണക്കുകൂട്ടലുകൾ. കഴിഞ്ഞ സമ്മറിൽ 75 മില്യൺ യുറോക്കാണ് ഡിലൈറ്റ് അയാക്സിൽ നിന്ന് യുവന്റസിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച പോലെ താരത്തിന് തിളങ്ങാനായില്ല എന്ന് മാത്രമല്ല പരിക്കുകളും താരത്തെ വേട്ടയാടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *