ആർദ ഗുലറിന്റെ പരിക്ക്,ബാഴ്സ ഫാൻസിന്റെ ശാപമാണോയെന്ന് ആരാധകർ.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡ് തുർക്കിഷ് മെസ്സി എന്നറിയപ്പെടുന്ന ആർദ ഗുലറിനെ സ്വന്തമാക്കിയത്. 18 വയസ്സ് മാത്രമുള്ള താരത്തെ തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിൽ നിന്നായിരുന്നു റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. അദ്ദേഹം എഫ്സി ബാഴ്സലോണയിലേക്ക് എത്തുമെന്ന റൂമറുകൾ വ്യാപകമായി പ്രചരിക്കെയാണ് റയൽ അദ്ദേഹത്തെ സ്വന്തമാക്കുന്നത്.താരത്തെ ടീമിലേക്ക് എത്തിക്കാൻ വേണ്ടി എഫ്സി ബാഴ്സലോണ വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നു.

എന്നാൽ റയൽ മാഡ്രിഡിന് വേണ്ടി ഇതുവരെ അരങ്ങേറ്റം നടത്താൻ ഈ യുവ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടില്ല. കാരണം ട്രെയിനിങ്ങിനിടെ ആദ്യം അദ്ദേഹത്തിന്റെ കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കുറേക്കാലം പുറത്തിരുന്നതിനു ശേഷം ഈയിടെയായിരുന്നു അദ്ദേഹം പരിശീലനത്തിലേക്ക് തിരിച്ചെത്തിയത്. ഉടൻതന്നെ അദ്ദേഹത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലായിരുന്നു റയൽ മാഡ്രിഡ് ആരാധകർ ഉണ്ടായിരുന്നത്.

പക്ഷേ റയൽ ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്.അദ്ദേഹത്തിന് വീണ്ടും പരിക്കേറ്റിട്ടുണ്ട്. ഇത്തവണ തൈ ഇഞ്ചുറിയാണ് അദ്ദേഹത്തെ അലട്ടുന്നത്. ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് റയൽ മാഡ്രിഡ് തന്നെ അറിയിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ആഴ്ച്ചകൾ കൂടി അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പരിക്ക് വലിയ പ്രശ്നമാണ് ഇപ്പോൾ റയൽ മാഡ്രിഡിന് സൃഷ്ടിക്കുന്നത്.

കോർട്ടുവ,മിലിറ്റാവോ,വിനീഷ്യസ്,ഡാനി കാർവഹൽ എന്നിവർക്കൊക്കെ ഇപ്പോൾ പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. അതേസമയം ഗുലറിന്റെ ഇഞ്ചുറി ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്.താരത്തെ ലഭിക്കാത്തലുനുള്ള ബാഴ്സ ആരാധകരുടെ ശാപമാണോ ഈ തുടർച്ചയായ പരിക്കുകൾ എന്നുപോലും ചില ആരാധകർ സംശയിക്കുന്നുണ്ട്. ഏതായാലും വളരെ വേഗത്തിൽ തന്നെ ഈ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് അദ്ദേഹം അരങ്ങേറ്റം നടത്തുമെന്നാണ് റയൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *