ആശങ്ക വേണ്ട,എംബപ്പേ ഫിറ്റാവും:ആഞ്ചലോട്ടി

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേ നിലവിൽ റയൽ മാഡ്രിഡിന്റെ താരമാണ്. അദ്ദേഹത്തെ പ്രൗഢഗംഭീരമായ രീതിയിൽ ക്ലബ്ബ് തങ്ങളുടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ താരം നിലവിൽ വെക്കേഷനിലാണ് ഉള്ളത്.റയലിന്റെ പ്രീ സീസൺ ടൂറിൽ അദ്ദേഹം പങ്കെടുക്കുന്നില്ല. പക്ഷേ യുവേഫ സൂപ്പർ കപ്പിൽ അറ്റലാൻഡക്കെതിരെ എംബപ്പേ അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ റയൽ മാഡ്രിഡിന് ഒരു ശക്തമായ മുന്നേറ്റ നിര തന്നെയുണ്ട്. അതിലേക്ക് എംബപ്പേ കൂടി വരുമ്പോൾ ചില ആരാധകർക്ക് ആശങ്കയുണ്ട്.എംബപ്പേ ടീമിന് ഫിറ്റാകുമോ? അദ്ദേഹത്തിന് വേഗത്തിൽ അഡാപ്‌റ്റാവാൻ കഴിയുമോ എന്നൊക്കെയാണ് ആശങ്ക. എന്നാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്നത് റയൽ മാഡ്രിഡ് പരിശീലകനായ ആഞ്ചലോട്ടി തന്നെ പറഞ്ഞിട്ടുണ്ട്.എംബപ്പേ ടീമിന് ഫിറ്റാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സത്യം പറഞ്ഞാൽ ഞാൻ അതേക്കുറിച്ച് ആലോചിച്ചിട്ടൊന്നുമില്ല. പക്ഷേ എംബപ്പേ ടീമിനോട് ഫിറ്റാവുക എന്നത് ഒരു പ്രശ്നമല്ല.അദ്ദേഹം പറഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടീമുമായി താൻ അഡാപ്റ്റാവുമെന്നത് എംബപ്പേ തന്നെ പറഞ്ഞ കാര്യമാണല്ലോ. ഇവിടത്തെ ഓരോ താരത്തിനും ക്വാളിറ്റിയുണ്ട്. ടീമിനെ നല്ല നിലയിൽ സഹായിക്കാനുള്ള കപ്പാസിറ്റിയുമുണ്ട്. താരങ്ങൾക്ക് ചലിക്കാനുള്ള ഒരു സ്വാതന്ത്ര്യം നൽകുക എന്നത് ഇവിടുത്തെ പ്രധാനപ്പെട്ട കാര്യമാണ് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

എംബപ്പേയെ എവിടെ കളിപ്പിക്കണം എന്ന കാര്യത്തിൽ ഇതുവരെ പരിശീലകൻ ഒരു ഫൈനൽ ഡിസിഷൻ എടുത്തിട്ടില്ല. പക്ഷേ സെന്റർ സ്ട്രൈക്കർ പൊസിഷനിൽ അദ്ദേഹത്തെ കളിപ്പിക്കാൻ തന്നെയാണ് സാധ്യതകൾ കൂടുതൽ. അങ്ങനെ വരുമ്പോൾ ജൂഡ് ബെല്ലിങ്ങ്ഹാമിന് പുറകിലേക്ക് ഇറങ്ങി കളിക്കേണ്ടി വന്നേക്കും. ഇടത് വിങ്ങിൽ വിനീഷ്യസും വലത് വിങ്ങിൽ റോഡ്രിഗോയുമായിരിക്കും ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *