ആശങ്കകൾക്ക് വിരാമം,അവസാന നിമിഷം സൂപ്പർ താരങ്ങളെ രജിസ്റ്റർ ചെയ്ത് ബാഴ്സ!

ഈ സീസണിലെ ആദ്യ ലാലിഗ മത്സരത്തിന് എഫ്സി ബാഴ്സലോണ ഇന്നിറങ്ങുകയാണ്.റയോ വല്ലക്കാനോയാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബാഴ്സയുടെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നേ ബാഴ്സക്ക് ചില ആശങ്കകൾ ഉണ്ടായിരുന്നു. എന്തെന്നാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ സൂപ്പർ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ഇതുവരെ ബാഴ്സ കഴിഞ്ഞിരുന്നില്ല.എന്നാൽ ആശങ്കകൾക്ക് വിരാമമായിട്ടുണ്ട്. ലാലിഗ ആരംഭിക്കുന്നതിന് തൊട്ടുമുന്നേ തന്നെ സൂപ്പർതാരങ്ങളെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്.

റോബർട്ട് ലെവന്റോസ്ക്കി,റാഫീഞ്ഞ,കെസ്സി,ക്രിസ്റ്റൻസൺ എന്നിവരെയാണ് ബാഴ്സ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ താരങ്ങൾക്ക് ലാലിഗ കളിക്കാം. ഏറ്റവും ഒടുവിൽ ടീമിൽ എത്തിച്ച ജൂലെസ് കൂണ്ടെയുടെ രജിസ്ട്രേഷൻ കൂടി ഇനി ബാഴ്സക്ക് പൂർത്തിയാക്കാനുണ്ട്. അതേസമയം കരാർ പുതുക്കിയ ഡെമ്പലെ,സെർജി റോബെർട്ടോ എന്നിവരുടെ രജിസ്ട്രേഷൻ ഉടനെ ഉണ്ടാവും.

കഴിഞ്ഞ ദിവസം ബാഴ്സ തങ്ങളുടെ ഫോര്‍ത്ത് ലെവർ ആക്ടിവേറ്റ് ചെയ്തിരുന്നു. ബാഴ്സ സ്റ്റുഡിയോസിന്റെ 25% വിറ്റു കൊണ്ടാണ് ഇത് ആക്ടിവേറ്റ് ചെയ്തത്. ഇതോടെ കൂടിയാണ് സൂപ്പർതാരങ്ങളെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് സാധ്യമായത്.

രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കെസ്സിയും ക്രിസ്റ്റൻസണുമൊക്കെ ബാഴ്സ വിടേണ്ടി വരുമെന്നുള്ള അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട ഉടൻതന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. ഇതോടെ ബാഴ്സ ആരാധകർക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *