ആവിശ്യമുള്ളതൊക്കെ ബാഴ്സക്ക് ലഭിച്ചു,അടുത്ത സീസണിൽ കിരീടപ്പോരാട്ടം നടത്തും:സാവി

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഗെറ്റാഫെയായിരുന്നു ബാഴ്സയെ ഗോൾരഹിത സമനിലയിൽ തളച്ചത്.എന്നിരുന്നാലും ലാലിഗയിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. ഇനി ഒരു മത്സരം കൂടിയാണ് ലാലിഗയിൽ അവശേഷിക്കുന്നത്.

ഏതായാലും ഈ മത്സരത്തിന് ശേഷം ചില കാര്യങ്ങൾ ബാഴ്സയുടെ പരിശീലകനായ സാവി ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ആവിശ്യമുള്ളതൊക്കെ ഈ സീസണിൽ ബാഴ്സക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. കൂടാതെ അടുത്ത സീസണിൽ നിർബന്ധമായും കിരീടങ്ങൾക്ക് വേണ്ടി പോരാടണമെന്നും സാവി ഓർമ്മിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” എപ്പോഴും വിജയിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.പക്ഷെ ഇന്ന് സമനില വഴങ്ങേണ്ടി വന്നു. എന്നാൽ ഞങ്ങൾ അത് മതിയായ ഒന്ന് തന്നെയാണ്. ആവശ്യമുള്ളതൊക്കെ ഇപ്പോൾ ബാഴ്സക്ക് ലഭിച്ചുകഴിഞ്ഞു.സൂപ്പർ കോപ കളിക്കുക എന്നുള്ളതായിരുന്നു അത്. ഒരു കിരീടം നേടുന്നതിനെ പറ്റി ഞാൻ സ്വപ്നം കണ്ടിരുന്നു. പക്ഷേ ഞങ്ങൾക്ക് അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ രണ്ടാംസ്ഥാനത്താണ്. പക്ഷേ കിരീടത്തിന് വേണ്ടി റയലുമായി പോരാടാൻ ഞങ്ങൾക്ക് സാധിച്ചില്ല.കോപ ഡെൽ റേയിലും സൂപ്പർ കോപയിലും പോരാടാൻ ഞങ്ങൾക്ക് സാധിച്ചില്ല.പക്ഷേ ഇനി അടുത്ത സീസണിന് വേണ്ടിയാണ് തയ്യാറാവേണ്ടത്. കൂടാതെ വിയ്യാറയലിനെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് കഴിയുമെന്നുള്ളത് തെളിയിക്കുകയും വേണം ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ബാഴ്സയുടെ അടുത്ത മത്സരം വിയ്യാറയലിനെതിരെയാണ്. ഈ സീസണിലെ ബാഴ്സയുടെ അവസാന മത്സരമാണിത്.

Leave a Reply

Your email address will not be published. Required fields are marked *