ആളുകൾക്കിടയിൽ സംസാരവിഷയമാവാൻ പീക്കെ ആഗ്രഹിക്കുന്നു,അത് അദ്ദേഹത്തിന് ഡ്രഗ് പോലെ : സാവി

ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രമുഖ മാധ്യമമായ എൽ കോൺഫിഡൻഷ്യൽ ചില ഓഡിയോകൾ പുറത്ത് വിട്ടത്.അതായത് സൂപ്പർ കോപ ഡി എസ്പാന സൗദി അറേബ്യയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്മീഷൻ ആവിശ്യപ്പെട്ട് കൊണ്ട് പീക്കെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച ചെയ്യുന്നതിന്റെ ഓഡിയോകളായിരുന്നു ഇത്. ഏകദേശം 24 മില്യൺ യൂറോയോളമായിരുന്നു പീക്കെയുടെ സ്പോർട്സ് എന്റർടൈൻമെന്റ് കമ്പനിയായ കോസ്മോസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെതിരെ പീക്കെ തന്നെ രംഗത്ത് വന്നിരുന്നു.താൻ ചെയ്ത കാര്യങ്ങൾ എല്ലാം തന്നെ നിയമപരമായി മാത്രമാണ് എന്നാണ് ഈ ബാഴ്സ സൂപ്പർതാരം അറിയിച്ചിരുന്നത്.

ഏതായാലും ഈ വിഷയത്തിൽ ബാഴ്സയുടെ പരിശീലകനായ സാവി തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. ആളുകൾക്കിടയിൽ സംസാരവിഷയമാവാൻ പീക്കെ ഇഷ്ടപ്പെടുന്നു എന്നാണ് സാവിപറഞ്ഞിട്ടുള്ളത്.അത് പീക്കെക്ക് ഒരു ഇന്ധനം പോലെയാണെന്നും ഡ്രഗ് പോലെയാണെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ആളുകൾക്കിടയിൽ എപ്പോഴും സംസാരവിഷയമാവാൻ പീക്കെ ഇഷ്ടപ്പെടുന്നു.ഞാൻ കൂടുതൽ ഡിപ്ലോമാറ്റിക്കാണ്.എനിക്ക് അദ്ദേഹത്തെ അറിയാം.പീക്കെ മത്സരങ്ങളിൽ ശ്രദ്ധിക്കുന്നില്ലെങ്കിൽ ഞാൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകും. പക്ഷേ ഇത്തരം കാര്യങ്ങൾ അദ്ദേഹത്തിന് ഒരു ഇന്ധനം പോലെയാണ്.അദ്ദേഹത്തിന് ഇതൊക്കെ കൂടുതൽ ഊർജ്ജം പകരുന്നു.ഒരു ഡ്രഗിന് സമാനമാണ്. ഇതിന്റെ നല്ല വശമെന്തെന്നാൽ അദ്ദേഹം ഇപ്പോഴും ഫോക്കസ്ഡാണ്.പീക്കെയുടെ പ്രസ്താവനകൾ ഒന്നും തന്നെ എന്നെ അലട്ടുന്നില്ല.എനിക്കദ്ദേഹത്തെ അറിയാം.എങ്ങനെ മാനേജ് ചെയ്യണമെന്നും എന്താണ് അദ്ദേഹത്തിന് ആവശ്യമെന്നും എനിക്കറിയാം.അദ്ദേഹം നല്ല പ്രകടനം തന്നെ കാഴ്ചവെക്കും ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സയുടെ എതിരാളികൾ റയൽ സോസിഡാഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരുമണിക്ക് സോസിഡാഡിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *