ആളുകളെ കൊണ്ട് വെറുതെ മനോരാജ്യം കെട്ടിക്കരുത് ;പിക്വെക്കെതിരെ ആഞ്ഞടിച്ച് റാമോസ്
ദിവസങ്ങൾക്ക് മുൻപായിരുന്നു റയൽ മാഡ്രിഡിനെതിരെ വിമർശനവുമായി ബാഴ്സ സൂപ്പർ താരം ജെറാർഡ് പിക്വെ രംഗത്ത് വന്നിരുന്നത്. ലാലിഗയിൽ കിരീടപോരാട്ടം കടുക്കുന്നതിനിടെയാണ് പിക്വെ പരാമർശവുമായി രംഗത്ത് വന്നിരുന്നത്. റയൽ മാഡ്രിഡ് പോയിന്റുകൾ നഷ്ടപ്പെടുത്തുമെന്ന് തോന്നുന്നില്ലെന്ന് പ്രസ്താവിച്ച പിക്വെ റയൽ മാഡ്രിഡിന് റഫറിമാരുടെ സഹായം ലഭിക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു. ഇതാണ് റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിനെ ചൊടിപ്പിച്ചത്. ഓരോന്ന് പറഞ്ഞു കൊണ്ട് ആളുകളെ കൊണ്ട് സിനിമകളെ പോലെ മനോരാജ്യം കെട്ടിക്കരുത് എന്നാണ് റാമോസ് പറഞ്ഞത്. ആവിശ്യമില്ലാത്ത കാര്യങ്ങൾ ആരോപിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കരുത് എന്നാണ് റാമോസ് ഉദ്ദേശിച്ചത്. ഈ ബഹളങ്ങളെല്ലാം തന്നെ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയത് കൊണ്ടാണെന്നും ഇതിന് മുമ്പ് ആർക്കും ഒരു കുഴപ്പവുമില്ലായിരുന്നുവെന്നും റാമോസ് കൂട്ടിച്ചേർത്തു.
Sergio Ramos on Pique: “It is normal all that noise is happening. It’s happening because we are leaders, before that there wasn’t much noise. I don’t think referees make any predetermined decisions but they make it look like we have to thank the referees for being leaders.” pic.twitter.com/9nS1mvBr22
— SB (@Realmadridplace) June 24, 2020
” ഈ ആരോപണങ്ങളും ബഹളങ്ങളുമെല്ലാം സാധാരണമാണ്. എന്തെന്നാൽ റയൽ മാഡ്രിഡാണ് ഇപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. അത്കൊണ്ടാണ് ഇതിനെ കുറിച്ച് കൂടുതൽ സംസാരങ്ങൾ വരുന്നത്. റഫറി മുൻകൂട്ടി തീരുമാനങ്ങൾ കൈകൊണ്ടിരിന്നുവെന്ന് ഞാൻ കരുതുന്നില്ല. എല്ലാവരുമിപ്പോൾ സംസാരിച്ചു വരുന്നത് ഞങ്ങൾ റഫറി നന്ദി പറയണമെന്ന രൂപത്തിലാണ്. വെറുതെ ഓരോന്ന് പറഞ്ഞു കൊണ്ട് ആളുകളെ കൊണ്ട് മനോരാജ്യം കെട്ടിക്കരുത് ” റാമോസ് പറഞ്ഞു. വിജയത്തിൽ താൻ സന്തോഷവാനാണെന്നും താൻ നേടുന്ന ഗോളുകൾ എല്ലാം തന്നെ ഒരുപാട് വർഷത്തെ പ്രയത്നത്തിന്റെ പ്രതിഫലമാണെന്നും റാമോസ് കൂട്ടിച്ചേർത്തു.
Ramos has responded to Pique's comments 👀
— MARCA in English (@MARCAinENGLISH) June 24, 2020
He says there wasn't as much talk before @realmadriden went top of the table
👇https://t.co/J840FCqdYo pic.twitter.com/wCO8xZ49rl