ആലിസണെ ഒഴിവാക്കി,ലോകത്തെ ഏറ്റവും മികച്ച 5 ഗോൾകീപ്പർമാരെ പറഞ്ഞ് കസിയ്യസ്!
ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് സ്പാനിഷ് സൂപ്പർതാരമായ ഐക്കർ കസിയ്യസ്. 16 വർഷത്തോളം റയലിന്റെ ഗോൾവല കാത്ത കസിയ്യസ് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ്. മാത്രമല്ല സ്പെയിനിന്റെ ദേശീയ ടീമിനൊപ്പം വേൾഡ് കപ്പ് കിരീടം യുറോ കപ്പുമൊക്കെ സ്വന്തമാക്കിയിട്ടുണ്ട്.
അത്തരത്തിലുള്ള കസിയ്യസ് നിലവിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച 5 ഗോൾകീപ്പർമാർ ആരൊക്കെയാണ് എന്നുള്ളത് തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ആലിസൺ ബക്കറിന് ഈ 5 സ്ഥാനങ്ങളിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. മാത്രമല്ല 2021ലെ യുവേഫയുടെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയ ചെൽസി ഗോൾകീപ്പർ മെന്റിയെയും കസിയ്യസ് പരിഗണിച്ചിട്ടില്ല.
നിലവിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറായിക്കൊണ്ട് കസിയ്യസ് തിരഞ്ഞെടുത്തിട്ടുള്ളത് റയൽ മാഡ്രിഡിന്റെ ബെൽജിയൻ ഗോൾ കീപ്പറായ തിബൗട്ട് കോർടുവയെയാണ്. റയലിന് ചാമ്പ്യൻസ് ലീഗും ലാലിഗയും യുവേഫ സൂപ്പർ കപ്പുമൊക്കെ നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
— Murshid Ramankulam (@Mohamme71783726) September 12, 2022
രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എടേഴ്‌സൺ വരുന്നു. കഴിഞ്ഞ തവണ പ്രീമിയർ ലീഗ് ഇദ്ദേഹം നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് അത്ലറ്റിക്കോയുടെ യാൻ ഒബ്ലക്കും നാലാം സ്ഥാനത്ത് ബാഴ്സയുടെ ടെർ സ്റ്റീഗനുമാണ് വരുന്നത്. അഞ്ചാം സ്ഥാനം ബയേണിന്റെ മാനുവൽ ന്യൂയർ നേടുകയായിരുന്നു. ഇതാണ് കസിയ്യസ് തിരഞ്ഞെടുത്തിരിക്കുന്ന ലോകത്തെ ഏറ്റവും മികച്ച 5 ഗോൾകീപ്പർമാർ.
തന്റെ വ്യക്തിപരമായ അഭിപ്രായമാണ് 433 എന്ന മാധ്യമത്തോട് കസിയ്യസ് പങ്കുവെച്ചിരിക്കുന്നത്. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം.