ആരൊക്കെ വരും? ആരൊക്കെ പുറത്ത്? ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ ബാഴ്‌സയുടെ പദ്ധതികൾ ഇങ്ങനെ!
ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ ആവിശ്യമായ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ.പുതിയ പരിശീലകനായ സാവിയുടെ ആദ്യ ട്രാൻസ്ഫർ വിന്റോയാണിത്. അത്കൊണ്ട് തന്നെ ചില താരങ്ങളെ ഒഴിവാക്കി മറ്റു ചില താരങ്ങളെ ടീമിലേക്കെത്തിക്കാൻ സാവിക്ക് പദ്ധതിയുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
ബാഴ്‌സ ഒഴിവാക്കാൻ സാധ്യതയുള്ള താരങ്ങളെയാണ് നാം നോക്കുന്നത്.
സാമുവൽ ഉംറ്റിറ്റി – താരത്തെ ഒഴിവാക്കാൻ മുമ്പ് ബാഴ്‌സ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. സാവിക്കും താരത്തെ ആവിശ്യമില്ല.തുടരാൻ ഉംറ്റിറ്റിക്ക് താല്പര്യമുണ്ടെങ്കിലും ഒഴിവാക്കാൻ തന്നെയാണ് പദ്ധതി.
2- ഫിലിപ്പെ കൂട്ടീഞ്ഞോ
ഉയർന്ന വേതനം കൈപ്പറ്റുന്ന കൂട്ടീഞ്ഞോയെ ബാഴ്‌സ ഒഴിവാക്കിയേക്കും. പ്രീമിയർ ലീഗ് ക്ലബുകളായ ന്യൂകാസിൽ യുണൈറ്റഡും എവെർട്ടണുമൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
3- ലൂക്ക് ഡി യോങ്
സാവിയുടെ പ്ലാനിൽ താരത്തിന് ഇടമില്ല. ലോണിൽ ആണെങ്കിലും ലാലിഗയിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് ഡി യോങ് കൂടുമാറിയേക്കും.
4-സെർജിനോ ഡെസ്റ്റ്
തുടക്കത്തിൽ മികച്ച പ്രകടനമായിരിന്നുവെങ്കിലും പിന്നീട് അത് തുടരാൻ താരത്തിന് സാധിച്ചിരുന്നില്ല.അത്കൊണ്ട് തന്നെ സാവിയിൽ മതിപ്പ് ഉണ്ടാക്കിയെടുക്കാനും ഡെസ്റ്റിനു കഴിഞ്ഞിട്ടില്ല.
— Murshid Ramankulam (@Mohamme71783726) December 25, 2021
5- യൂസുഫ് ഡെമിർ
താരമായിരിക്കും ജനുവരിയിൽ ക്ലബ് വിടുന്ന ആദ്യ ബാഴ്‌സ താരം. താരത്തിന്റെ കരാർ സ്ഥിരപ്പെടുത്താൻ ബാഴ്‌സ ഉദ്ദേശിക്കുന്നില്ല
6- നെറ്റോ
അവസരങ്ങൾ കുറവായത് കൊണ്ട് തന്നെ താരം ക്ലബ് വിട്ടേക്കും.
ഇനി ബാഴ്‌സയിലേക്ക് വരാൻ സാധ്യതയുള്ള താരങ്ങൾ..
1-ഫെറാൻ ടോറസ്
ഒഫീഷ്യൽ ആയിട്ടില്ലെങ്കിലും ടോറസ് ബാഴ്‌സയിൽ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. സിറ്റി താരമായ ടോറസ് സാവിക്ക് താല്പര്യമുള്ള ഒരു താരമാണ്.
2-എഡിൻസൺ കവാനി
അഗ്വേറോയുടെ സ്ഥാനത്തേക്ക് ബാഴ്‌സ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന താരമാണ് കവാനി. യുണൈറ്റഡ് വിടാൻ നിൽക്കുന്ന കവാനി ബാഴ്‌സയിൽ എത്താൻ സാധ്യതയുണ്ട്.
ഇവരെ കൂടാതെ അലക്സിസ് സാഞ്ചസ്, ഡുസാൻ വ്ലഹോവിച്ച് എന്നിവരെ ബാഴ്സയുമായി ബന്ധപ്പെടുത്തിക്കൊണ്ട് റൂമറുകൾ ഉണ്ട്. ഏതായാലും മുന്നേറ്റനിരയിലേക്കാണ് ബാഴ്സ ഏറ്റവും കൂടുതൽ താരങ്ങളെ ലക്ഷ്യം വെക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.