ആരൊക്കെ പുറത്ത്? ആരൊക്കെ അകത്ത്? ബാഴ്സയുടെ പദ്ധതികൾ ഇങ്ങനെ!

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സ്പാനിഷ് വമ്പന്മാരായ fc ബാഴ്സലോണക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിലാണ് നിലവിൽ സാവിയുള്ളത്. പക്ഷേ ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതി ഇപ്പോഴും മോശമാണ്. അതുകൊണ്ടുതന്നെ ടീമിൽ ഒരു അഴിച്ചുപണി നടത്താൻ ബാഴ്സ ഉദ്ദേശിക്കുന്നുണ്ട്. ചില താരങ്ങളെ ഒഴിവാക്കാനാണ് ബാഴ്സയുടെ പദ്ധതി.

ഏതായാലും ബാഴ്സ താരങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ എന്തൊക്കെയാണ് എന്നുള്ളത് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇപ്പോൾ വിലയിരുത്തിയിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.

1-ടെർ സ്റ്റീഗൻ

ഗോൾകീപ്പറായ താരത്തെ കൈവിടാൻ ബാഴ്സയോ സാവിയോ താല്പര്യപ്പെടുന്നില്ല. പക്ഷേ മികച്ച ഓഫറുകൾ വന്നാൽ ബാഴ്സ പരിഗണിക്കാൻ സാധ്യതയുണ്ട്.

2-സെർജിനോ ഡെസ്റ്റ്

ടെർ സ്റ്റീഗന്റെ അതേ സാഹചര്യം തന്നെയാണ് ഡെസ്റ്റിനുമുള്ളത്. മികച്ച ഓഫർ വന്നാൽ ബാഴ്സ പരിഗണിച്ചേക്കും.

3-ജെറാർഡ് പീക്കെ

ഒന്നോ രണ്ടോ വർഷം കൂടി ബാഴ്സയിൽ കളിക്കണമെന്നുള്ള ആഗ്രഹം പീക്കെ ഈയിടെ പ്രകടിപ്പിച്ചിരുന്നു.അതിനെ ബാഴ്സ ബഹുമാനിച്ചേക്കും.താരം ക്ലബ്ബിൽ തന്നെ തുടരും.

4-റൊണാൾഡ് അരൗഹോ

താരം എങ്ങോട്ടും പോകില്ലെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. കാരണം 2026 വരെ അദ്ദേഹം തന്റെ കരാർ പുതുക്കിയിരുന്നു.

5- സെർജിയോ ബുസ്ക്കെറ്റ്സ്

ബാഴ്സയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം.ബുസ്ക്കെറ്റ്സിനെ കൈവിടാൻ സാവി ഉദ്ദേശിക്കുന്നില്ല.

6-റിക്കി പുജ്

താരത്തെ വരുന്ന സമ്മറിൽ വിൽക്കാനാണ് ബാഴ്സയുടെ തീരുമാനം. അതിനു സാധിച്ചില്ലെങ്കിൽ ലോണിൽ പറഞ്ഞയക്കും.

7-ഡെമ്പലെ

താരത്തെ നിലനിർത്താൻ ബാഴ്സക്ക് താല്പര്യമുണ്ട്. എന്നാൽ ക്ലബ്ബിൽ തുടരുമോ ക്ലബ് വിടുമോ എന്നുള്ളത് ഇതുവരെ ഡെമ്പലെ തീരുമാനിച്ചിട്ടില്ല.

8-ഡാനി ആൽവെസ്

ചുരുങ്ങിയത് അടുത്ത ഡിസംബർ വരെയെങ്കിലും ബാഴ്സയിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുള്ളത് ആൽവസ് പറഞ്ഞിരുന്നു. ഇതിന് ക്ലബ്ബ് തടസ്സം നിന്നേക്കില്ല.

9-ഡീപെ

ഒരു സെന്റർ ഫോർവേഡിനെ സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ വിൽക്കുന്ന കാര്യം ക്ലബ്ബ് പരിഗണിക്കുന്നുണ്ട്.

10-ഫാറ്റി

ബാഴ്സയുടെ പ്രധാനപ്പെട്ട താരമാണ് ഫാറ്റി. അദ്ദേഹം ക്ലബ്ബിൽ തുടരുകതന്നെ ചെയ്യും.

11-അഡമ ട്രയോറെ

ലോണിൽ കളിക്കുന്ന താരത്തെ നിലനിർത്താൻ ബാഴ്സ താല്പര്യപ്പെടുന്നില്ല. താരം വോൾവ്സിലേക്ക് തന്നെ മടങ്ങിയേക്കും.

12-ബ്രയിത്ത്‌വെയിറ്റ്

താരത്തെ ഈ വരുന്ന സമ്മറിൽ ബാഴ്സ വിൽക്കും.

13-നെറ്റോ

ബാഴ്സയുടെ സെക്കൻഡ് ഗോൾകീപ്പറായ നെറ്റോയും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.

14-നിക്കോ ഗോൺസാലസ്

താരത്തെ നിലനിർത്താനാണ് ബാഴ്സ ഉദ്ദേശിക്കുന്നത്

15-ക്ലമന്റ് ലെങ്‌ലെറ്റ്

താരത്തിന് ബാഴ്സയിൽ തുടരാൻ താല്പര്യമുണ്ടെങ്കിലും ബാഴ്സ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ്.

16-പെഡ്രി

ബാഴ്സയിലെ അൺടച്ചബിളായിട്ടുള്ള താരമാണ് പെഡ്രി.

17-ലൂക്ക് ഡി യോങ്

ലോൺ കാലാവധി പൂർത്തിയാക്കി ഇദ്ദേഹം സെവിയ്യയിലേക്ക് മടങ്ങും.

18-ജോർദി ആൽബ

ബാഴ്സയിൽ തന്നെ തുടരും എന്നുറപ്പാണ്.

19-ഫെറാൻ ടോറസ്

ഈയിടെ ടീമിലെത്തിയ താരം ക്ലബ്ബിൽ തന്നെ തുടരും.

20-സെർജി റോബെർട്ടോ

ക്ലബ്ബുമായുള്ള കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ താരമുള്ളത്.

21-ഫ്രങ്കി ഡി യോങ്

താരത്തെ വിൽക്കുന്ന കാര്യം നിലവിൽ ബാഴ്സ പരിഗണിക്കുന്നുണ്ട്.

22-മിങ്കെസ

ഈ ഡിഫന്ററെ വിൽക്കാനാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത്.

23-ഉംറ്റിറ്റി

താരത്തെ ഇത്തവണയെങ്കിലും ഒഴിവാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ബാഴ്സയുള്ളത്.

24-എറിക്ക് ഗാർഷ്യ

ക്ലബ്ബിൽ തന്നെ തുടരുമെന്ന് ഉറപ്പാണ്.

25-ഓബമയാങ്‌

ബാഴ്സയിൽ തന്നെ തുടരും

26-ഗാവി

ബാഴ്സയിലെ മറ്റൊരു untouchable ആയ താരമാണ് ഗാവി.

കൂടാതെ നിലവിൽ ലോണിൽ കളിക്കുന്ന ഗ്രീസമാൻ അത്ലറ്റിക്കോയിൽ തന്നെ തുടരും. അതേസമയം പ്യാനിക്ക്,ട്രിൻക്കാവോ,കൊള്ളാഡോ,ഇനാക്കി പെന എന്നിവർ ബാഴ്സയിൽ തിരിച്ചെത്തും. ഇതൊക്കെയാണ് നിലവിൽ ബാഴ്സ താരങ്ങളുടെ സ്ഥിതിഗതികൾ.

Leave a Reply

Your email address will not be published. Required fields are marked *