ആരാധകരുടെ കൂവൽ വേദനിപ്പിക്കുന്നു : പീക്കെ
കഴിഞ്ഞ നാപോളിക്കെതിരെയുള്ള മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിലായിരുന്നു ബാഴ്സ സമനിലയിൽ കുരുങ്ങിയത്. ഈ മത്സരത്തിനിടെ പലപ്പോഴും ബാഴ്സ ആരാധകർ തന്നെ ടീമിനെ കൂവുകയും ചൂളം വിളിക്കുകയും ചെയ്തിരുന്നു.പ്രത്യേകിച്ച് ഡെമ്പലെയെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രവർത്തി.
ഇപ്പോഴിതാ ഇതിനെതിരെ ബാഴ്സ സൂപ്പർതാരമായ ജെറാർഡ് പീക്കെ രംഗത്ത് വന്നിട്ടുണ്ട്.അതായത് ഈ ചൂളം വിളികൾ തങ്ങളുടെശ്രദ്ധ തെറ്റിക്കുന്നുവെന്നും ആരാധകർ ഞങ്ങളുടെ ഭാഗത്ത് നിൽക്കാത്തത് വേദനിപ്പിക്കുന്നു എന്നുമാണ് പീക്കെ പറഞ്ഞത്. കഴിഞ്ഞ ദിവസം മൂവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പീക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 19, 2022
” ആരാധകർ എന്താണോ ആഗ്രഹിക്കുന്നത് അതവർക്ക് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.പക്ഷെ ഞങ്ങൾ കളിക്കുന്ന സമയത്ത് ചൂളം വിളിക്കുന്നത് നല്ല കാര്യമല്ല. ആരാധകർ നിരാശരാണ് എന്നുള്ള കാര്യം എനിക്കറിയാം.പക്ഷെ അവർ അത് മത്സരശേഷം പ്രകടിപ്പിക്കുന്നതാണ് ഉചിതം. മത്സരത്തിനിടെ കൂവി വിളിക്കാതിരിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.എന്തെന്നാൽ അത് ശ്രദ്ധ തെറ്റിക്കും. ആരാധകർ ഞങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിക്കുന്നില്ല എന്നുള്ളത് വേദനയുണ്ടാക്കുന്ന ഒരു കാര്യമാണ് ” ഇതാണ് പീക്കെ പറഞ്ഞത്.
അതേസമയം യൂറോപ്പ ലീഗ് കിരീടം ചൂടാനാവുമെന്നുള്ള പ്രതീക്ഷയും പീക്കെ പങ്കുവെച്ചു.കിരീടം നേടാൻ ആഗ്രഹിക്കുന്നുവെന്നും ഈ ഡിഫൻഡർ കൂട്ടിച്ചേർത്തിട്ടുണ്ട്.