ആഞ്ചലോട്ടിയെ സ്വന്തമാക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് :റോഡ്രിഗോ പറയുന്നു.

ബ്രസീലിന്റെ പുതിയ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി വരുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് 2024 വരെയാണ് ആഞ്ചലോട്ടിക്ക് റയൽ മാഡ്രിഡുമായി കോൺട്രാക്ട് ഉള്ളത്. ഈ കരാർ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും ആഞ്ചലോട്ടി ബ്രസീലിൽ എത്തുക.അതുവരെ ബ്രസീലിന് താൽക്കാലിക പരിശീലകൻ തന്നെയായിരിക്കും.

നിലവിൽ റയൽ മാഡ്രിഡിൽ ഒരുപാട് ബ്രസീലിയൻ താരങ്ങൾ ആഞ്ചലോട്ടിക്ക് കീഴിൽ കളിക്കുന്നുണ്ട്. അതിലൊരു താരമായ റോഡ്രിഗോ ഈ പരിശീലകനെ കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് ആഞ്ചലോട്ടിയെ കൊണ്ടുവരിക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് കൂടുതലൊന്നും സംസാരിക്കാൻ കഴിയില്ല. കാരണം എനിക്ക് അതേക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പക്ഷേ ടീമിന്റെ പ്ലാൻ A ആഞ്ചലോട്ടിയാണ്.പ്രസിഡന്റ് അദ്ദേഹത്തെ ആഗ്രഹിക്കുന്നു.ഞങ്ങളും അദ്ദേഹത്തെ തന്നെയാണ് ആഗ്രഹിക്കുന്നത്.എനിക്കും വിനിക്കും മിലിക്കുമൊക്കെ അദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹത്തിന്റെ മഹത്വം എന്താണ് എന്നതും അറിയാം.അദ്ദേഹത്തെ ലഭിക്കുക എന്നത് ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷേ ഒന്നും ഇപ്പോഴും കൺഫോം ആയിട്ടില്ല. അദ്ദേഹത്തിന്റെ കരാർ അവസാനിക്കുന്നതോടുകൂടി അദ്ദേഹം ബ്രസീൽ ടീമിലേക്ക് വരും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് “ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.

വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ബ്രസീൽ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ നാലെണ്ണത്തിലും ബ്രസീൽ പരാജയപ്പെടുകയായിരുന്നു. ഇനി സെപ്റ്റംബറിൽ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയ,പെറു എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *