ആഞ്ചലോട്ടിക്ക് 5 വർഷം തടവ് ശിക്ഷ ലഭിക്കാൻ സാധ്യത!

ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് പുറത്തെടുത്തിട്ടുള്ളത്. ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള അവർ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പ്രതിസന്ധികൾക്കിടയിലും റയൽ മികച്ച പ്രകടനം നടത്തുന്നതിന്റെ പ്രധാന കാരണം പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ്. വളരെ മികച്ച രൂപത്തിലാണ് അദ്ദേഹം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.

എന്നാൽ ആഞ്ചലോട്ടിയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്.2014-15 കാലയളവിൽ ഇദ്ദേഹം റയൽ മാഡ്രിഡിന്റെ തന്നെ പരിശീലകനായിരുന്നു. എന്നാൽ ആ കാലത്ത് അദ്ദേഹം ഒരു നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ഏകദേശം ഒരു മില്യൻ യൂറോയോളം വരുന്ന തുക അദ്ദേഹം വെട്ടിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.ഇതിന്റെ കേസ് ഒരുപാട് കാലമായി സ്പെയിനിൽ നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർ ഓഫീസർ ഇക്കാര്യത്തിൽ ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വർഷവും 9 മാസവും കുറ്റക്കാരനായ കാർലോ ആഞ്ചലോട്ടിക്ക് തടവ് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിട്ടുള്ളത്.ഇക്കാര്യത്തിൽ വിധികൾ ഒന്നും വന്നിട്ടില്ല.ആഞ്ചലോട്ടി കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ തീർച്ചയായും അദ്ദേഹത്തിന് ഈ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും.

64കാരനായ ഇദ്ദേഹത്തിന്റെ ഇമേജ് റൈറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് ഈ ടാക്സ് ഫ്രോഡ് കണ്ടെത്തിയിട്ടുള്ളത്. കുറ്റക്കാരനാണ് എന്ന് തെളിഞ്ഞു കഴിഞ്ഞാൽ അദ്ദേഹത്തിന് നിലവിലെ ജോലി നഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഈയിടെയായിരുന്നു ആഞ്ചലോട്ടി റയൽ മാഡ്രിഡുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയത്. 2026 വരെ അദ്ദേഹത്തിന് കരാർ അവശേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *