ആഞ്ചലോട്ടിക്ക് പകരം റയലിന് മുന്നിലുള്ളത് രണ്ട് ഓപ്ഷനുകൾ!
റയൽ മാഡ്രിഡിന് ഈ സീസണിൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിൽ ഈ രണ്ട് മത്സരങ്ങളിൽ നിന്നായി ആകെ ഏഴ് ഗോളുകൾ അവർക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ട്. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും അവരെയൊന്നും കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്താൻ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് ഇപ്പോൾ സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഈ പരിശീലകന് ഏൽക്കേണ്ടി വരുന്നുണ്ട്. എത്രയും പെട്ടെന്ന് ഈ സ്ഥിതിഗതികൾക്ക് മാറ്റം വരുത്തേണ്ടത് ആഞ്ചലോട്ടി തന്നെയാണ്. ഇനിയും ഈ മോശം പ്രകടനം തുടർന്നാൽ അദ്ദേഹത്തിന്റെ ഭാവി അവതാളത്തിലാകും.മിഡ് സീസണിൽ അദ്ദേഹത്തെ പുറത്താക്കാൻ റയൽ മാഡ്രിഡ് മടിക്കില്ല എന്നുള്ള കാര്യം പ്രമുഖ മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ ഈ പരിശീലകനെ അടിയന്തരമായി പുറത്താക്കുകയാണെങ്കിൽ രണ്ട് ഓപ്ഷനുകളാണ് റയൽ മാഡ്രിഡിന് മുൻപിൽ ഉണ്ടാവുക.
ഒന്ന് റയൽ മാഡ്രിഡിന്റെ ഇതിഹാസമായ റൗൾ ഗോൺസാലസ് ആണ്.റയലിന്റെ അക്കാദമി ടീമായ കാസ്റ്റില്ലയെ ഇപ്പോൾ പരിശീലിപ്പിക്കുന്നത് അദ്ദേഹമാണ്.മറ്റൊരു അർജന്റൈൻ സ്പാനിഷ് പരിശീലകനായ സാൻഡിയാഗോ സൊളാരിയാണ്. നേരത്തെ ഇദ്ദേഹം മാഡ്രിഡിനെ പരിശീലിപ്പിച്ചിരുന്നുവെങ്കിലും അന്ന് മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. പക്ഷേ ഈ അടിയന്തരഘട്ടത്തിൽ റയൽ സോളാരിയെ നിയമിക്കാൻ മടി കാണിക്കില്ല എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ സീസണിൽ ടീമിനെ മികച്ച രൂപത്തിൽ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ആഞ്ചലോട്ടി ചെയ്യേണ്ട കാര്യം.ഈ സീസണിന് ശേഷം അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കാരണം ബയേർ ലെവർകൂസന്റെ പരിശീലകനായ സാബി അലോൺസോയെ കൊണ്ടുവരാൻ റയൽ മാഡ്രിഡിന് താല്പര്യമുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഏതായാലും ഈ സീസണിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും അതെല്ലാം നിലകൊള്ളുന്നത്.