ആഘോഷങ്ങൾക്കിടയിലും സെർജിയോ റാമോസിനെ ഓർമിച്ച് മാഴ്സെലോ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് എസ്പനോളിനെ പരാജയപ്പെടുത്തിയതോട് കൂടിയാണ് റയൽ മാഡ്രിഡ് ഈ സീസണിലെ ലാലിഗ കിരീടം സ്വന്തമാക്കിയത്.റയലിന്റെ ക്യാപ്റ്റനായ മാഴ്സെലോയായിരുന്നു കിരീടം ഏറ്റുവാങ്ങിയതും ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയതും.മത്സരത്തിന് ശേഷം സാന്റിയാഗോ ബെർണാബുവിലെ ആരാധകരിൽ നിന്നും മാഴ്സെലോക്ക് സ്റ്റാൻഡിങ് ഓവേഷൻ ലഭിക്കുകയും ചെയ്തിരുന്നു.
ഏതായാലും ഈ ആഘോഷങ്ങൾക്കിടയിലും തന്റെ ഉറ്റസുഹൃത്തും ക്ലബ്ബിന്റെ മുൻ നായകനുമായ സെർജിയോ റാമോസിനെ ഓർമിക്കാൻ മാഴ്സലോ സമയം കണ്ടെത്തിയിരുന്നു.അതായത് മാഡ്രിഡ് നഗരത്തിലെ ദേവതയുടെ ശില്പത്തിന് മുകളിൽ പതാക പുതച്ചത് മാഴ്സെലോയായിരുന്നു.മുമ്പ് തന്നെ അവിടേക്ക് എത്തിച്ച റാമോസിന് നന്ദി അറിയിക്കുന്നു എന്നാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 1, 2022
” പതാക പുതപിക്കുന്നത് വളരെയധികം അത്ഭുതകരമായ ഒരു കാര്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഇടം നേടാനായതിൽ വളരെയധികം സന്തോഷമുണ്ട്. മുമ്പ് ഒരു തവണ എന്നെ അവിടേക്ക് കൊണ്ടുപോയതിന് ഞാൻ സെർജിയോ റാമോസിനോട് നന്ദി പറയുന്നു. ഈ ലാലിഗ കിരീടം ഞങ്ങളുടെ ആരാധകർക്ക് വേണ്ടിയാണ്. രണ്ടു വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ കിരീടം നേടിയിരുന്നുവെങ്കിലും ആഘോഷിക്കാൻ സാധിച്ചിരുന്നില്ല. ആരാധകർക്കൊപ്പം ആഘോഷിക്കുക എന്നുള്ളത് മികച്ച ഒരു കാര്യമാണ്. സ്വന്തം മൈതാനത്ത് കളിച്ചതിനു ശേഷം ആരാധകർക്കൊപ്പം ആഘോഷിക്കുക എന്നുള്ളത് ഒരു താരത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷമാണ് ” ഇതാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്.
ഈ കിരീടനേട്ടത്തോട് കൂടി റയലിനു വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി മാറാൻ മാഴ്സെലോക്ക് സാധിച്ചിരുന്നു.24 കിരീടങ്ങളാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്.