ആകർഷകമായ സാലറിയും കോൺട്രാക്ടും,ക്രിസ്റ്റ്യാനോയുടെ ഹോട്ടലിലേക്ക് ജോലിക്കാരെ ക്ഷണിച്ചു!
ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മാത്രമല്ല സാലറിക്ക് പുറമേ മറ്റു വരുമാനങ്ങളും അദ്ദേഹത്തിനുണ്ട്. ഒരു ബിസിനസ് മാൻ കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പല മേഖലകളിലും റൊണാൾഡോയുടെ സംരംഭങ്ങൾ നമുക്ക് കാണാൻ കഴിയും.അതിലൊന്ന് താരത്തിന്റെ ഹോട്ടലുകൾ തന്നെയാണ്.
ദി പെസ്റ്റാന CR7 എന്നാണ് റൊണാൾഡോയുടെ ഹോട്ടലിന്റെ പേര്. ലോകത്തിന്റെ പല ഭാഗങ്ങളിലും താരത്തിന്റെ ഹോട്ടൽ നിലകൊള്ളുന്നുണ്ട്.ഇപ്പോഴിതാ മാഡ്രിഡിൽ ഉള്ള അദ്ദേഹത്തിന്റെ ഹോട്ടലിലേക്ക് ജോലിക്കാരെ ക്ഷണിച്ചിട്ടുണ്ട്.ആർക്ക് വേണമെങ്കിലും ഇതിന് അപ്ലൈ ചെയ്യാൻ സാധിക്കും.
താരത്തിന്റെ ഹോട്ടൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊണ്ടാണ് പുതിയ ജോലിക്കാരെ നിയമിക്കുന്നത്.വെയിറ്റർ,സൂപ്പർവൈസർ,റിസപ്ഷനിസ്റ്റ്,ഡോർമാൻ, ജൂനിയർ വെയ്റ്റർ എന്നീ തസ്തികളിലേക്കാണ് ക്ഷണിച്ചിട്ടുള്ളത്. ഏക നിബന്ധന ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയണം എന്നുള്ളതാണ്. ഹയർ പൊസിഷനുകളിലേക്ക് അതിനനുസരിച്ചുള്ള ട്രെയിനിങ് ക്വാളിഫിക്കേഷൻ കൂടി ആവശ്യമാണ്.
ആകർഷകമായ സാലറി റൊണാൾഡോയുടെ ഹോട്ടൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പെർമനന്റ് കോൺട്രാക്ടും നൽകുന്നുണ്ട്. മാത്രമല്ല വേറെയും ബെനഫിറ്റുകൾ ജോലിക്കാർക്ക് നൽകുന്നുണ്ട്.ഹെൽത്ത് ഇൻഷുറൻസ്,മീൽ വൗച്ചേഴ്സ്,ബർത്ത് ഡേ സെലിബ്രേഷൻ, 50 ദിവസം വരെയുള്ള വെക്കേഷൻ എന്നിവയൊക്കെ താരത്തിന്റെ ഹോട്ടൽ നൽകുന്നുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തൊഴിലാളിയാവാനുള്ള അവസരമാണ് മാഡ്രിഡിലുള്ളവർക്ക് വന്ന് ചേർന്നിരിക്കുന്നത്.