അർജന്റൈൻ താരത്തിന് വേണ്ടി ലിയോൺ പിന്മാറി,മാഴ്സെലോക്ക് വേണ്ടി ഇപ്പോൾ രംഗത്തുള്ളത് ഈ രണ്ട് വമ്പന്മാർ!

ബ്രസീലിയൻ സൂപ്പർ താരമായ മാഴ്സെലോയുടെ റയൽ മാഡ്രിഡുമായുള്ള കരാർ കഴിഞ്ഞ സീസണോടുകൂടി അവസാനിച്ചിരുന്നു. പുതിയ ക്ലബ്ബിനു വേണ്ടിയുള്ള ശ്രമങ്ങളിലാണ് നിലവിൽ മാഴ്സെലോയുള്ളത്. ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് ലിയോണിന് താല്പര്യമുണ്ടായിരുന്നുവെങ്കിലും ഈയിടെ അവർ പിന്മാറിയിരുന്നു.മാഴ്സെലോയുടെ സാലറിയാണ് ഇവർക്ക് തടസ്സമായത്. പകരം ആ സ്ഥാനത്തേക്ക് അർജന്റൈൻ സൂപ്പർതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയെയാണ് ലിയോൺ എത്തിക്കുക.

ഏതായാലും നിലവിൽ രണ്ട് പ്രമുഖ ക്ലബ്ബുകളാണ് മാഴ്സെലോക്ക് വേണ്ടി രംഗത്തുള്ളത്. മറ്റൊരു ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് മാഴ്സെക്ക് ഈയൊരു സൂപ്പർ താരത്തിൽ താല്പര്യമുണ്ട്. മാത്രമല്ല ഇറ്റാലിയൻ വമ്പൻമാരായ ലാസിയോയും മാഴ്സെലോക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രമുഖ മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ താരത്തിന്റെ സാലറിയാണ് പല ക്ലബ്ബുകൾക്കും തടസ്സമാവുക. റയലിൽ ഉയർന്ന സാലറിയായിരുന്നു ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് ലഭിച്ചിരുന്നത്. അതിന് സമാനമായ ഒരു സാലറി വേണം എന്നുള്ളതാണ് നിലവിൽ താരത്തിന്റെ നിലപാട്. ഏതായാലും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട് ഒളിമ്പിക് മാഴ്സെയും ലാസിയോയും താരവുമായി ചർച്ചകൾ സംഘടിപ്പിച്ചേക്കും.

മറ്റു പല ക്ലബ്ബുകളിൽ നിന്നും മാഴ്സെലോക്ക് ഓഫറുകൾ വന്നിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.തുർക്കി,ഖത്തർ,UAE എന്നിവിടങ്ങളിൽ നിന്നും മാഴ്സെലോക്ക് ഓഫറുകൾ ഉണ്ടായിരുന്നു.ഇതുവരെ തുർക്കിക്കായിരുന്നു മാഴ്സെലോ പ്രഥമ പരിഗണന നൽകിയിരുന്നത്. എന്നാൽ ഇറ്റലി,ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് ഓഫറുകൾ വന്നതോടെ അദ്ദേഹം ശ്രദ്ധ അതിൽ പതിപ്പിക്കുകയായിരുന്നു.

യൂറോപ്പിലെ മികച്ച ക്ലബ്ബിൽ തന്നെ തുടരാനാണ് മാഴ്സെലോ ആഗ്രഹിക്കുന്നത്. വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിയൻ സ്‌ക്വാഡിൽ ഇടം ലഭിക്കണമെങ്കിൽ മാഴ്സെലോ നന്നായി കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *