അർജന്റൈൻ താരത്തിന് പകരം അർജന്റൈൻ താരം തന്നെ,പപ്പു ഗോമസ് ലാലിഗയിൽ?
അറ്റ്ലാന്റയുടെ അർജന്റൈൻ മധ്യനിര താരം പപ്പു ഗോമസ് ലാലിഗയിൽ എത്തിയതായി റിപ്പോർട്ടുകൾ. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഇത് പ്രകാരം പപ്പു ഗോമസുമായുള്ള ഡീൽ സെവിയ്യ പൂർത്തിയാക്കിയതാണ് അറിയാൻ കഴിയുന്നത്. താരത്തെ സെവിയ്യ റാഞ്ചിയിട്ടുണ്ട് എന്നാണ് മാർക്കയുടെ വാദം. അറ്റ്ലാന്റ താരമായ ഗോമസ് ക്ലബ്ബ് വിടുമെന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. പരിശീലകനുമായി ഉണ്ടായ അഭിപ്രായവ്യത്യാസമാണ് താഴത്തെ ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്ന കാര്യം.കഴിഞ്ഞ സീസണിൽ ക്ലബ്ബ് വിട്ട എവർ ബനേഗക്ക് പകരക്കാരനായാണ് ഗോമസിനെ സെവിയ്യ പരിഗണിക്കുന്നത്. ഗോമസിന് ക്ലബ്ബിനെ സഹായിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം.
✅ Papu Gomez à Séville, c'est fait !
— RMC Sport (@RMCsport) January 25, 2021
💰 Une opération à 8,5 millions d'euros, bonus compris.
32-കാരനായ താരത്തിനു വേണ്ടി 6 മില്യൺ യൂറോയാണ് സെവിയ്യ ചിലവഴിക്കാനൊരുങ്ങുന്നത്. കൂടാതെ ഒരു മില്യൺ യൂറോ ആഡ് ഓൺസുമുണ്ട്. 2023 വരെയോ 2024 വരെയോ ആയിരിക്കും താരം കരാറിൽ ഒപ്പു വെക്കുക.സെവിയ്യയുടെ സ്പോർട്ടിങ് ഡയറക്ടറായ മോഞ്ചി ഇതേകുറിച്ച് മുമ്പ് സംസാരിച്ചിരുന്നു. അതേസമയം പപ്പു ഗോമസിന് വേണ്ടി വമ്പന്മാരായ ഇന്റർ മിലാൻ,റോമാ, നാപോളി എന്നിവർ രംഗത്തുണ്ടായിരുന്നു. എന്നാൽ സിരി എയിലെ തങ്ങളുടെ എതിരാളികൾക്ക് പപ്പു ഗോമസിനെ കൈമാറേണ്ട എന്ന് അറ്റ്ലാന്റ തീരുമാനിക്കുകയായിരുന്നു.
Sevilla to complete signing of Atalanta playmaker Gomez https://t.co/3I5CdYM1pO
— footballespana (@footballespana_) January 25, 2021