അർജന്റീന സ്‌ട്രൈക്കറെ നോട്ടമിട്ട് ബാഴ്സയും റോമയും
അർജന്റീനയുടെ യുവസ്ട്രൈക്കെർ അഡോൾഫോ ഗൈച്ചിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ച് യൂറോപ്യൻ വമ്പൻമാരായ ബാഴ്സലോണയും റോമയും. പ്രമുഖമാധ്യമമായ എഎസ്സിന്റെ റിപ്പോർട്ടുകളെ ഉദ്ധരിച്ചു കൊണ്ട് അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻപ് ബെൽജിയൻ ക്ലബായ ക്ലബ് ബ്രുഗേയും താരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ അവർക്ക് വെല്ലുവിളി ആയികൊണ്ടാണ് ബാഴ്സയും റോമയും ഇപ്പോൾ താരത്തിന് വേണ്ടി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.
FC Barcelona and AS Roma interested in Argentina striker Adolfo Gaich. https://t.co/0sLFfwxo2H
— Mundo Albiceleste 🇦🇷 (@MundoAlbicelest) April 23, 2020
നിലവിൽ സുവാരസിന് പകരക്കാരനെ കണ്ടെത്താൻ ബാഴ്സ ശ്രമിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. അർജന്റീനയുടെ തന്നെ ലൗറ്ററോക്കാണ് ബാഴ്സ ഈ കാര്യത്തിൽ മുൻഗണന നൽകുന്നത്. കൂടാതെ അഡോൾഫിനെയും ടീമിൽ എത്തിക്കാനാണ് ബാഴ്സയുടെ ശ്രമം. എന്നാൽ റോമയാവട്ടെ ഭാവിയിലേക്ക് ഒരു കരുതൽ എന്ന നിലക്കാണ് താരത്തിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അർജന്റീന അണ്ടർ 20, 23 ടീമികൾക്ക് വേണ്ടി പന്തുതട്ടിയ അഡോൾഫോ കഴിഞ്ഞ വർഷം അർജന്റീന സീനിയർ ടീമിനും വേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു. അർജന്റൈൻ ക്ലബായ സാൻ ലോറെൻസോ ആണ് താരത്തിന്റെ തട്ടകം.