അർജന്റീനക്ക് വേൾഡ് കപ്പ് നേടിക്കൊടുത്ത സ്കലോണിയെ ആദരിച്ച് സ്പാനിഷ് ക്ലബ്!
ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് ലഭിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ളത് അവരുടെ പരിശീലകനായ ലയണൽ സ്കലോണി തന്നെയാണ്. ഇന്ന് കാണുന്ന രൂപത്തിലേക്ക് അർജന്റീന ദേശീയ ടീമിനെ മാറ്റിയെടുത്തതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. കോപ്പ അമേരിക്കയും ഫൈനലിസിമയും വേൾഡ് കപ്പും നേടി കൊണ്ട് അർജന്റീനക്ക് ഒരു സുവർണ്ണ കാലം തന്നെ സമ്മാനിക്കുകയായിരുന്നു പരിശീലകനായ ലയണൽ സ്കലോണി.
ഇപ്പോഴിതാ സ്പാനിഷ് ക്ലബ്ബായ മയ്യോർക്ക കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മയ്യോർക്കയും റയൽ വല്ലഡോലിഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിന് മുന്നേ കിക്കോഫ് എടുക്കാൻ വേണ്ടി സ്കലോണിയെ ക്ലബ്ബ് ക്ഷണിക്കുകയായിരുന്നു. വളരെയധികം കൈയ്യടികളോട് കൂടിയാണ് ആരാധകർ അർജന്റീന പരിശീലകനെ സ്വീകരിച്ചിട്ടുള്ളത്.
👺🏅 ¡'𝑳𝑨 𝑺𝑪𝑨𝑳𝑶𝑵𝑬𝑻𝑨' dejó una huella imborrable en el @RCD_Mallorca!
— LaLiga (@LaLiga) January 7, 2023
🌟 @lioscaloni 🌟#RCDMallorcaRealValladolid#LaLigaSantander#LaLigaEsMundial#LaLigaHighlights pic.twitter.com/msOuvUFa4R
മാത്രമല്ല ഒരു ജേഴ്സി അദ്ദേഹത്തിന് ആദരപൂർവ്വം ക്ലബ്ബ് സമ്മാനിക്കുകയും ചെയ്തു. സ്പാനിഷ് ക്ലബ്ബായ മയ്യോർക്കക്ക് വേണ്ടി ഒരു സീസണിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുള്ള വ്യക്തിയാണ് സ്കലോണി. 2008-2009 സീസണിൽ ആയിരുന്നു സ്കലോണി മയ്യോർക്കക്ക് വേണ്ടി 34 മത്സരങ്ങൾ കളിച്ചിരുന്നത്. അദ്ദേഹം അർഹിച്ചിട്ടുള്ള ഒരു ആദരം തന്നെയാണ് ഇപ്പോൾ ലാലിഗ ക്ലബ്ബ് നൽകിയിട്ടുള്ളത്.