അസെൻസിയോ ക്ലബ് വിടുമോ? പുതിയ താരങ്ങളെ എത്തിക്കുമോ? ആഞ്ചലോട്ടി പറയുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് താരങ്ങൾ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് പുറത്ത് പോയിരുന്നു.കാസമിറോ,ഇസ്‌ക്കോ,ബെയ്ൽ,ജോവിച്ച് എന്നിവരൊക്കെ ക്ലബ് വിട്ട താരങ്ങളാണ്. അതേസമയം മാർക്കോ അസെൻസിയോയും ക്ലബ്ബ് വിടാൻ ശ്രമിക്കുന്നു എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.
ഇതിനോട് ഇപ്പോൾ ആഞ്ചലോട്ടി പ്രതികരിച്ചിട്ടുണ്ട്. അതായത് അസെൻസിയോ പുതിയ ക്ലബ്ബ് അന്വേഷിക്കുന്നുണ്ട് എന്നുള്ളത് ഇദ്ദേഹം ശരിവെച്ചിട്ടുണ്ട്.അസെൻസിയോ ക്ലബ് വിട്ടാലും റയൽ മാഡ്രിഡ് ഇനി സൈനിങ്ങുകൾ ഒന്നും നടത്തില്ല എന്നുള്ള കാര്യവും ആഞ്ചലോട്ടി കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 28, 2022
“പുതിയതായിട്ട് എനിക്ക് അസെൻസിയോയെ കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹം തന്റെ പൊസിഷൻ ഇവാലുവേറ്റ് ചെയ്യുന്നുണ്ട്. ഞങ്ങൾ അദ്ദേഹത്തിന്റെ തീരുമാനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.സെപ്റ്റംബർ രണ്ടാം തീയതി എല്ലാം വ്യക്തമായിരിക്കും.അസെൻസിയോ തുടരുകയാണെങ്കിൽ അദ്ദേഹം ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട താരമായിരിക്കും.അദ്ദേഹത്തിന് ക്ലബ്ബ് വിടണം എന്നുണ്ടെങ്കിൽ അദ്ദേഹത്തിനും ക്ലബ്ബിനും നല്ല ഓപ്ഷനുകൾ ഉണ്ടായിരിക്കും. അദ്ദേഹം തുടരുകയാണെങ്കിൽ ഞങ്ങൾക്ക് സന്തോഷമാണ്.കഴിഞ്ഞ വർഷം ഒരുപാട് സംഭാവന ചെയ്ത താരമാണ് അദ്ദേഹം. ഈ വർഷം അദ്ദേഹത്തിന് അത് കഴിയും.ഇനി അസെൻസിയോ ക്ലബ്ബ് വിട്ടാലും പുതിയ താരങ്ങളെ സൈൻ ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സ്ക്വഡിൽ ആവശ്യത്തിനുള്ള താരങ്ങളെ ലഭ്യമാണ് ” ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലീഗിലെ മൂന്നാമത്തെ മത്സരത്തിന് റയൽ ഇന്നിറങ്ങുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് നടക്കുന്ന മത്സരത്തിൽ എസ്പനോളാണ് റയലിന്റെ എതിരാളികൾ.