അവർ ശനിയാഴ്ച മാത്രം കളിക്കുന്ന ടീമല്ലേ:ബാഴ്സയെ ട്രോളി കോർട്ടുവ!
ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അവർ കാഡിസിനെ പരാജയപ്പെടുത്തിയത്.നാച്ചോ,അസെൻസിയോ എന്നിവരായിരുന്നു ഗോളുകൾ നേടിയത്. അതേസമയം അതിനുശേഷം നടന്ന ബാഴ്സയുടെ ഗെറ്റാഫെക്കെതിരെയുള്ള മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയും ചെയ്തിരുന്നു.
നിലവിൽ ബാഴ്സ ലാലിഗയിൽ മാത്രമാണ് അവശേഷിക്കുന്നത്.രണ്ടാം സ്ഥാനക്കാരായ റയലിനെക്കാൾ 11 പോയിന്റ് ലീഡ് ബാഴ്സക്ക് ഉണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും കോപ ഡെൽ റേയിൽ നിന്നും അവർ പുറത്തായിട്ടുണ്ട്. ഇക്കാര്യത്തിൽ റയൽ മാഡ്രിഡ് ഗോൾ കീപ്പറായ തിബൗട്ട് കോർട്ടുവയെ ബാഴ്സയെ ട്രോളിയിട്ടുണ്ട്. അവർ ശനിയാഴ്ച മാത്രം കളിക്കുന്ന ടീം അല്ലേ എന്നാണ് കോർട്ടുവ പറഞ്ഞിട്ടുള്ളത്.
Courtois: "There is a long distance in points with Barcelona, but we still have the Copa del Rey final and we play during the week… Others only play from Saturday to Saturday." *laughs* pic.twitter.com/zRjbpoIh4u
— Barça Universal (@BarcaUniversal) April 15, 2023
” ബാഴ്സയുമായി ലാലിഗയിൽ ഞങ്ങൾ വളരെ അകലത്തിലാണ്. പക്ഷേ ഞങ്ങൾക്ക് കോപ ഡെൽ റേയിൽ ഒസാസുനക്കെതിരെ ഫൈനൽ മത്സരം കളിക്കാനുണ്ട്.ആഴ്ച്ചയുടെ മധ്യത്തിൽ ഞങ്ങൾക്ക് മത്സരങ്ങൾ ഉണ്ട്. അവർ ശനിയാഴ്ചകളിൽ മാത്രം കളിക്കുന്ന ടീമാണ് “ഇതാണ് റയൽ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ആദ്യപാദത്തിൽ ചെൽസിയും റയലും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിക്കാനും റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.