അവസാന ദിവസം വരെ കിരീടപ്പോരാട്ടമുണ്ടാവും : കൂമാൻ!

ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ ഹുയസ്ക്കയെ നേരിടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിലാണ് മത്സരം നടക്കുക. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സ. ഇന്നത്തെ മത്സരം വിജയിച്ചാൽ രണ്ടാം സ്ഥാനം ബാഴ്സക്ക് നേടാനാവും. മാത്രമല്ല ഒന്നാം സ്ഥാനക്കാരായ അത്‌ലെറ്റിക്കോയുമായുള്ള പോയിന്റ് അകലം നാലാക്കി കുറക്കാനും ബാഴ്സക്ക് സാധിക്കും. ഇതുകൊണ്ട് തന്നെ കിരീടപ്പോരാട്ടം അവസാന ദിവസം വരെ ഉണ്ടാവുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകനായ റൊണാൾഡ് കൂമാൻ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.കാര്യങ്ങൾ ബുദ്ധിമുട്ടാവുമെന്നും എന്താണ് സംഭവിക്കുന്നത് എന്ന് കാണാമെന്നുമാണ് കൂമാൻ കൂട്ടിച്ചേർത്തത്.

” ഞാൻ എപ്പോഴും പറയാറുണ്ട് ഈ സീസൺ നീളമേറിയതാണെന്ന്.ഈ സീസണിന്റെ പകുതി വരെ കാലയളവിൽ അത്‌ലെറ്റിക്കോ പോയിന്റുകൾ നേടിയിരുന്നത് സാധാരണ രീതിയിൽ അല്ലായിരുന്നു.അവർ വളരെ കരുത്തരും കാര്യക്ഷമതയുള്ളവരുമായിരുന്നു.കാഡിസിനെതിരെയുള്ള മത്സരത്തിന് ശേഷം ഞങ്ങൾ ഒരുപാട് മെച്ചപ്പെട്ടു. ലീഗിലെ അവസാനം വരെ കിരീടപ്പോരാട്ടം തുടരും.കാര്യങ്ങൾ ബുദ്ധിമുട്ടാവുമെന്നറിയാം.കാരണം മറുഭാഗത്ത്‌ അത്‌ലെറ്റിക്കോയും റയലുമുണ്ട്.എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *