അവസരങ്ങൾ ലഭിക്കുന്നില്ല,റോക്കിന് മുന്നറിയിപ്പുമായി ചാവി
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ബ്രസീലിയൻ സൂപ്പർ താരമായ വിറ്റോർ റോക്ക് ബാഴ്സലോണക്കൊപ്പം ജോയിൻ ചെയ്തത്. അദ്ദേഹം ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം നടത്തുകയും ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. പക്ഷേ വേണ്ടത്ര അവസരങ്ങൾ താരത്തിന് ഇപ്പോൾ ബാഴ്സയിൽ ലഭിക്കുന്നില്ല. കേവലം ഒരു മത്സരത്തിൽ മാത്രമാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.വളരെ കുറഞ്ഞ മിനുട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
എന്നാൽ വരുന്ന കാഡിസിനെതിരെയുള്ള മത്സരത്തിൽ റോക്ക് ഉണ്ടാകുമെന്നുള്ള കാര്യം പരിശീലകനായ ചാവി തന്നെ അറിയിച്ചിട്ടുണ്ട്.മാത്രമല്ല ഈ താരത്തിന് പരിശീലകൻ ഒരു മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. നിർബന്ധമായും റോക്ക് പഠിക്കണമെന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️| Xavi: “Vitor Roque? Tomorrow he will surely have minutes.” #fcblive 🇧🇷 pic.twitter.com/ynk2f69mkH
— BarçaTimes (@BarcaTimes) April 12, 2024
” മത്സരങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിലും ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നൽകുന്ന വ്യക്തിയാണ് റോക്ക്. വരുന്ന കാഡിസിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കും.അത് അദ്ദേഹം അർഹിക്കുന്നതാണ്.അദ്ദേഹത്തിലെ ഫുട്ബോളറിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. അദ്ദേഹം കളിയെ മനസ്സിലാക്കുന്ന രീതിയിൽ ഞങ്ങൾ സ്വാധീനം ചെലുത്താറുണ്ട്. സ്പേസുകൾ നല്ല രൂപത്തിൽ ലഭിക്കുന്ന ഒരു താരമാണ് അദ്ദേഹം.അത് അദ്ദേഹം മുതലെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഒരുപാട് കോളിറ്റി ഉണ്ട്.പക്ഷേ അദ്ദേഹം നിർബന്ധമായും ചില കാര്യങ്ങൾ പഠിച്ചിരിക്കണം. ഞങ്ങൾ അദ്ദേഹത്തിന് വേണ്ടി ഒരു വീഡിയോ തയ്യാറാക്കാൻ പോവുകയാണ്. ചില പ്രത്യേക കാര്യങ്ങളിൽ അദ്ദേഹം കൂടുതൽ ഫോക്കസ് ചെയ്യേണ്ടതുണ്ട് ” ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ടീമിനകത്ത് പോരാടാൻ വേണ്ടി അദ്ദേഹം ഇമ്പ്രൂവ് ആവേണ്ടതുണ്ട് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ലാലിഗയിൽ 10 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സലോണയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് തന്നെ ബ്രസീലിന്റെ ദേശീയ ടീമിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. ബാഴ്സയുമായി അഡാപ്റ്റാവുന്ന സമയമായതിനാലാണ് അദ്ദേഹത്തെ പരിഗണിക്കാതിരുന്നത് എന്നാണ് ബ്രസീലിയൻ പരിശീലകൻ പറഞ്ഞിരുന്നത്.