അവസരങ്ങൾ തുലച്ചു,കണ്ണീർ,ടോറസിന് പിന്തുണയുമായി സാവി!
ഇന്നലെ യൂറോപ്പ ലീഗിൽ നടന്ന നോക്കോട്ട് സ്റ്റേജ് മത്സരത്തിൽ ബാഴ്സ സമനിലയിൽ കുരുങ്ങിയിരുന്നു.നാപോളിയായിരുന്നു ബാഴ്സയെ സമനിലയിൽ തളച്ചത്.പെനാൽറ്റിയിലൂടെ ഫെറാൻ ടോറസായിരുന്നു ബാഴ്സക്ക് സമനില ഗോൾ നേടിക്കൊടുത്തത്.
എന്നാൽ മത്സരത്തിൽ ബാഴ്സക്ക് നിരവധി ഗോളവസരങ്ങൾ ലഭിച്ചിരുന്നു.പ്രത്യേകിച്ച് ഫെറാൻ ടോറസിന് ഒരുപിടി സുവർണ്ണാവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ അതെല്ലാം താരം പാഴാക്കുകയായിരുന്നു. മത്സരശേഷം ഈ അവസരങ്ങൾ പാഴാക്കിയതോർത്ത് കണ്ണീർ പൊഴിക്കുന്ന ഫെറാൻ ടോറസിനെയായിരുന്നു കാണാൻ സാധിച്ചിരുന്നത്. നാപ്പോളി താരങ്ങളും ബാഴ്സ സഹതാരങ്ങളും അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.
ഏതായാലും താരത്തിന് പിന്തുണയുമായി കൊണ്ട് ബാഴ്സ പരിശീലകനായ സാവി രംഗത്ത് വന്നിട്ടുണ്ട്.സൂപ്പർ താരം ലൂയിസ് സുവാരസിന്റെ കാര്യത്തിലും ഇതുപോലെയായിരുന്നു എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.മത്സരശേഷം സാവി പറഞ്ഞത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 18, 2022
” ഇത് ലൂയിസ് സുവാരസിന്റെ കാര്യത്തിലും സംഭവിച്ചിരുന്നു.അദ്ദേഹത്തിനും അന്ന് ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല.ബാഴ്സ ജേഴ്‌സിക്ക് ഒരല്പം ഭാരം കൂടുതലാണ്.പക്ഷേ അദ്ദേഹം ഞങ്ങളോടൊപ്പം ടീമിലുള്ളത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു.തീർച്ചയായും അദ്ദേഹം എനിക്കൊരുപാട് സന്തോഷം നൽകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.അദ്ദേഹം പെനാൽറ്റി ഏരിയയിൽ ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഗോളുകളും നേടാൻ സാധിക്കും.അദ്ദേഹത്തിന്റെ കരിയറിൽ അദ്ദേഹം ഒരുപാട് ഗോളുകൾ നേടിയിട്ടുണ്ട്,ഇനിയും നേടുക തന്നെ ചെയ്യും. പരിശീലനത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം.ഞങ്ങൾ എല്ലാവരും അദ്ദേഹത്തിൽ പൂർണ്ണമായി വിശ്വസിക്കുന്നു. കോച്ചിംഗ് സ്റ്റാഫും ഞാനും ഇക്കാര്യം കൈകാര്യം ചെയ്യും.വളരെ കരുത്തനായ താരമാണ് ടോറസ്.കൂടാതെ സ്വയം ആവിശ്യപ്പെടുന്ന താരം കൂടിയാണ് ” സാവി പറഞ്ഞു.
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ടോറസ് സിറ്റി വിട്ടു കൊണ്ട് ബാഴ്സയിൽ എത്തിയത്. ബാഴ്സക്ക് വേണ്ടി ആകെ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം ഇതുവരെ നേടിയിട്ടുണ്ട്.