അവസരങ്ങളില്ല,ഇത് ബുദ്ധിമുട്ടേറിയ വർഷം : തുറന്നു പറഞ്ഞ് പുജ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ എൽചെയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബാഴ്സയുടെ രണ്ടാമത്തെ ഗോൾ നേടിയത് യുവതാരം റിക്കി പുജ് ആയിരുന്നു. 87 -ആം മിനിറ്റിൽ പകരക്കാരനായിറങ്ങിയ താരം 89-ആം മിനിറ്റിൽ തന്നെ ഗോൾ നേടുകയായിരുന്നു. മത്സരശേഷം തനിക്കു മതിയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റിക്കി പുജ്. തന്നെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടേറിയ വർഷമാണെന്നും തനിക്ക് സമയം ലഭിക്കുന്നില്ലെന്നുമാണ് പുജിന്റെ പരാതി. പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ താരത്തെ മിക്കപ്പോഴും അവഗണിക്കുകയായിരുന്നു. ഇതിനെതിരെയാണ് പുജ് ഒളിയമ്പ് എയ്തിരിക്കുന്നത്.
🎙 Riqui Puig: "El gol lo marco yo, pero hay que agradecer a De Jong el pase"
— Mundo Deportivo (@mundodeportivo) January 24, 2021
✍🏻 por @RogerTorello https://t.co/rHG327W8Dj
.” എനിക്കൊരു ഗോൾ നേടാനായി. പക്ഷേ ഞാൻ അതിന് നന്ദി പറയേണ്ടത് ഡിജോങ്ങിനോടാണ്. ഞാൻ ഹെഡറിൽ നിന്ന് അങ്ങനെ കൂടുതൽ ഗോളുകളൊന്നും നേടിയിട്ടില്ല. ഈ ഹെഡർ ഗോൾ നേട്ടം എന്നെ സന്തോഷവാനാക്കി. എന്റെ എല്ലാ സഹതാരങ്ങളോടും ഞാൻ നന്ദി പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേറിയ വർഷമാണ്. എനിക്ക് വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുന്നത്. പക്ഷേ ഞാൻ എന്റെ പിതാവ് പറഞ്ഞതുപോലെ സ്ഥാനത്തിനായി പോരാടും. എല്ലാവരിൽ നിന്നും കാര്യങ്ങൾ പഠിക്കുന്നത് തുടരും, അതെന്നെ കൂടുതൽ കരുത്തനാക്കി മാറ്റും” പുജ് പറഞ്ഞു.
This a tough year for me – Riqui Puig https://t.co/iETRJR7O05
— SPORT English (@Sport_EN) January 24, 2021