അവരെന്റെ തല കൊയ്യുന്നതിനു മുമ്പേ എനിക്കിവിടം വിടണം: ഡെമ്പലെ ബാഴ്സ സഹതാരങ്ങളോട് പറഞ്ഞത്!
എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഒസ്മാൻ ഡെമ്പലെ ക്ലബ്ബ് വിടുകയാണ്.പിഎസ്ജിയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. അഞ്ചുവർഷത്തെ ഒരു കരാറിലാണ് അദ്ദേഹം പിഎസ്ജിയുമായി ഒപ്പ് വെക്കുക.ഡെമ്പലെ ബാഴ്സയിൽ തന്നെ തുടരും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താരത്തെ അപ്രതീക്ഷിതമായി പിഎസ്ജി സ്വന്തമാക്കുന്നത്.
ഏതായാലും ഞൊടിയിടയിൽ ഡെമ്പലെ ബാഴ്സ വിടാൻ തീരുമാനിച്ചതെന്ന് തീർത്തും അവ്യക്തമാണ്.എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇപ്പോൾ പ്രമുഖ സ്പാനിഷ് ജേണലിസ്റ്റായ ഹാവി മിഗേൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ബാഴ്സ ആരാധകരുടെ വിമർശനങ്ങളും പരിഹാസങ്ങളും സഹിക്കവയ്യാതെയാണ് ഡെമ്പലെ ക്ലബ്ബ് വിടുന്നത്. ഇക്കാര്യം അദ്ദേഹം തന്റെ സഹതാരങ്ങളോട് പറഞ്ഞു കഴിഞ്ഞു.ഡെമ്പലെയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഈ ക്ലബ്ബിൽ തുടരാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല. ആളുകൾ എപ്പോഴും എന്നെ വെറുക്കുന്നു,എനിക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നു.എന്റെ തല അവർ വെട്ടിയെടുക്കുന്നതിനു മുന്നേ എനിക്ക് ഇവിടെ നിന്ന് രക്ഷപ്പെടണം.ഇനിയാരും എന്നെ നോക്കി പരിഹാസത്തോടെ ചിരിക്കാൻ പാടില്ല. എനിക്കിവിടെ നിന്ന് പോവണം ” ഇതാണ് ഡെമ്പലെ പറഞ്ഞിട്ടുള്ളത്.
Dembélé told his Barça teammates: "I don't want to stay at the club. People are always throwing sh*t at me, I don't want to wait for them to cut my head off. Nobody is going to laugh at me!"
— Barça Universal (@BarcaUniversal) August 3, 2023
— @fansjavimiguel pic.twitter.com/REePok0DYv
കഴിഞ്ഞ സീസണിൽ മോശമല്ലാത്ത രൂപത്തിൽ ഡെമ്പലെ കളിച്ചിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം അദ്ദേഹം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബാഴ്സ ആരാധകർ ഉണ്ടായിരുന്നത്.ഇതിനിടെയാണ് അപ്രതീക്ഷിതമായി കൊണ്ട് അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. കഴിഞ്ഞ എൽ ക്ലാസിക്കോ ഫ്രണ്ട്‌ലി മത്സരത്തിൽ അദ്ദേഹം ഗോൾ നേടിയിരുന്നു. എഫ്സി ബാഴ്സലോണക്ക് വേണ്ടി ആകെ 40 ഗോളുകളാണ് ഈ മുന്നേറ്റ നിര താരം നേടിയിട്ടുള്ളത്.