അവനിഷ്ടമുള്ളത് അവൻ ചെയ്യും: എംബപ്പേക്ക് പിന്തുണയുമായി സഹതാരം!

ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസിന് വേണ്ടി കളിക്കാൻ എംബപ്പേ തയ്യാറായിരുന്നില്ല. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടി അദ്ദേഹം ഫ്രഞ്ച് ടീമിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ അതിന് തൊട്ടുമുന്നേ താരം റയൽ മാഡ്രിഡിന് വേണ്ടി കളിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് താരത്തിന് ഏൽക്കേണ്ടി വന്നത്.ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു നൈറ്റ് ക്ലബ്ബിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.സ്വീഡിഷ് നൈറ്റ് ക്ലബ്ബിലായിരുന്നു എംബപ്പേ ഉണ്ടായിരുന്നത്.

അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങളാണ് ആരാധകർ അദ്ദേഹത്തിന് നേരെ അഴിച്ചു വിടുന്നത്. ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റനായ എംബപ്പേക്ക് ദേശീയ ടീമിനോട് ഒട്ടും ആത്മാർത്ഥതയില്ല എന്നാണ് പലരും ആരോപിക്കുന്നത്. എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ട് ഫ്രഞ്ച് സഹതാരമായ വെസ്‌ലി ഫൊഫാന രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേ അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യുമെന്നാണ് സഹതാരം പറഞ്ഞിട്ടുള്ളത്.ഫൊഫാനയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ആളുകൾക്ക് അവരുടെ ഒഴിവ് സമയങ്ങളിൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്.എംബപ്പേക്കും അങ്ങനെ തന്നെയാണ്.ഈ സ്റ്റോറി ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്. അവന് ഇഷ്ടമുള്ള കാര്യങ്ങൾ അവന് ചെയ്യാൻ സാധിക്കും. അതിനുള്ള സ്വാതന്ത്ര്യമുണ്ട്.എംബപ്പേ ഒരു മികച്ച വ്യക്തിയും പ്രൊഫഷണലുമാണ്.ഏറ്റവും മികച്ച ഫ്രഞ്ച് താരം അദ്ദേഹമാണ്.അതുകൊണ്ടുതന്നെ ഇത് ശ്രദ്ധിക്കപ്പെടുക സ്വാഭാവികമാണ്. മാധ്യമങ്ങൾ അതിരുകടക്കുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴായി തോന്നുന്നുണ്ട്. ഇനി കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ നിങ്ങൾ എംബപ്പേയോട് തന്നെ ചോദിക്കേണ്ടിവരും ” ഇതാണ് ഫൊഫാന പറഞ്ഞിട്ടുള്ളത്.

11 മത്സരങ്ങളാണ് ഈ സീസണിൽ എംബപ്പേ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 7 ഗോളുകൾ അദ്ദേഹം നേടി.അതിൽ മൂന്ന് ഗോളുകൾ പെനാൽറ്റിയിൽ നിന്നായിരുന്നു.റയൽ മാഡ്രിഡിൽ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം പൂർണ മികവിൽ എത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *