അരങ്ങേറ്റത്തിൽ പൊളിച്ചടുക്കി,CR7ൻ്റെ വഴിയേ എംബപ്പേ!
ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ യൂറോപ ലീഗ് ചാമ്പ്യന്മാരായ അറ്റലാന്റയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ഫെഡേ വാൽവെർദെ,കിലിയൻ എംബപ്പേ എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്.വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് അസിസ്റ്റുകൾ സ്വന്തമാക്കിയത്. കിരീടം നേടിയതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ യുവേഫ സൂപ്പർ കപ്പ് നേടിയ ക്ലബ്ബായി മാറാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.
ഈ മത്സരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കിയിരുന്നത് കിലിയൻ എംബപ്പേയിലേക്കായിരുന്നു. അദ്ദേഹം തന്റെ സ്വപ്ന ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം നടത്തിയ മത്സരമായിരുന്നു ഇത്. അരങ്ങേറ്റം ഗംഭീരമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അരങ്ങേറ്റത്തിൽ തന്നെ ഗോളും കിരീടവും നേടാൻ കഴിഞ്ഞു എന്നത് എംബപ്പേക്ക് ഇരട്ടി സന്തോഷം നൽകുന്ന കാര്യമാണ്. മത്സരത്തിന്റെ 68ആം മിനിട്ടിലായിരുന്നു എംബപ്പേ ബെല്ലിങ്ങ്ഹാമിന്റെ പാസിൽ നിന്നും ഗോൾ കണ്ടെത്തുന്നത്.
മത്സരത്തിൽ മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്.ആകെ 43 ടച്ചുകളാണ് ഉള്ളത്. 3 ഷോട്ടുകൾ എടുത്തു.അതിൽ ഒരെണ്ണം ടാർഗറ്റിലേക്ക് ആയിരുന്നു.28 പാസുകളിൽ 24 എണ്ണവും കൃത്യമായിരുന്നു. ആകെ നടത്തിയത് നാല് ഡ്രിബിളുകളാണ്.എട്ടിൽ അഞ്ച് ഗ്രൗണ്ട് ഡുവലുകളും വോൺ ചെയ്തു. മൂന്ന് ഫൗളുകൾ നേരിട്ടു. റേറ്റിംഗ് വരുന്നത് 7.7 ആണ്.അരങ്ങേറ്റത്തിൽ മോശമല്ലാത്ത ഒരു പ്രകടനം അദ്ദേഹം നടത്തി എന്നുള്ളത് പറയാം.
മാത്രമല്ല അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒൻപതാം നമ്പറുകാരൻ ഗോൾ നേടുന്ന കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴിയെ സഞ്ചരിക്കുകയാണ് എംബപ്പേ.റയലിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ ഒമ്പതാം നമ്പർ അണിഞ്ഞ് ഇറങ്ങിയ റൊണാൾഡോ ഗോൾ കണ്ടെത്തിയിരുന്നു. അതുപോലെതന്നെയാണ് എംബപ്പേയുടെ കാര്യത്തിലും ഇപ്പോൾ സംഭവിച്ചിട്ടുള്ളത്. മത്സരശേഷം താരത്തെ പരിശീലകൻ പ്രശംസിക്കുകയും ചെയ്തിരുന്നു. ഒരു സീസണിൽ 50 പരം ഗോളുകൾ നേടാൻ കപ്പാസിറ്റി ഉള്ള താരമാണ് എംബപ്പേ എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.ഏതായാലും അരങ്ങേറ്റം ഗംഭീരമാക്കിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ എംബപ്പേയുള്ളത്.