അരങ്ങേറ്റത്തിൽ ഗോളടിച്ച് ഡീപേ, ബാഴ്‌സക്ക് വിജയം!
ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഴ്‌സ ജിറോണയെയാണ് കീഴടക്കിയത്. പകരക്കാരനായി ഇറങ്ങി അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടാൻ സൂപ്പർ താരം മെംഫിസ് ഡീപേക്ക് കഴിഞ്ഞു എന്നതാണ് മത്സരത്തിലെ പ്രധാനശ്രദ്ധ കേന്ദ്രം. ബാഴ്‌സയുടെ മറ്റു ഗോളുകൾ പിക്വേ, മനായ് എന്നിവർ നേടിയപ്പോൾ സാമുവാണ് ജിറോണയുടെ ഏക ഗോളിന്റെ ഉടമ.ഇനി സ്റ്റുട്ട്ഗർട്ടിനെതിരെയാണ് ബാഴ്‌സ തങ്ങളുടെ അടുത്ത സൗഹൃദ മത്സരം കളിക്കുക.
Enjoyed playing with my new teammates today! 🙏🏽💜
— Memphis Depay (@Memphis) July 24, 2021
Also happy with my first goal! ⚽️ #preseason #FCBarcelona pic.twitter.com/uFEfd93AFR
ഉംറ്റിറ്റി, പിക്വേ, ഡെസ്റ്റ്,പുജ്, റോബെർട്ടോ എന്നിവരൊക്കെ ആദ്യഇലവനിൽ ഇടം നേടിയിരുന്നു.മത്സരത്തിന്റെ 21-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടാണ് പിക്വേ ബാഴ്‌സക്ക് ലീഡ് നേടികൊടുത്തത്.24-ആം മിനുട്ടിൽ ബാഴ്സ വീണ്ടും ഗോൾ കണ്ടെത്തി. മനായിയാണ് വല കുലുക്കിയത്.42-ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ സാമു ഒരു ഗോൾ മടക്കി.തുടർന്ന് 43-ആം മിനുട്ടിൽ മനായുടെ പകരക്കാരനായി മെംഫിസ് ഡീപേ കളത്തിലേക്കിറങ്ങിയത്.85-ആം മിനിറ്റിലാണ് ഡീപേയുടെ ഗോൾ പിറന്നത്. പെനാൽറ്റിയിലൂടെയാണ് ഡീപേ തന്റെ ബാഴ്‌സ ജേഴ്സിയിലുള്ള ആദ്യഗോൾ സ്വന്തമാക്കിയത്.