അമ്പരപ്പിക്കുന്ന ഗോളുകളുമായി സൂപ്പർ താരങ്ങൾ, പിറകിൽ നിന്ന് തിരിച്ചടിച്ച് റയൽ മാഡ്രിഡ്!
ഒരല്പം മുമ്പ് ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മയ്യോർക്കയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് റയൽ മാഡ്രിഡ് ത്രസിപ്പിക്കുന്ന വിജയം നേടിയത്.
സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,റോഡ്രിഗോ,റൂഡിഗർ,ഫെഡേ വാൽവെർദെ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. മത്സരത്തിൽ നേടിയ ഗോളുകൾ എല്ലാം വളരെ മികച്ച ഗോളുകളായിരുന്നു.ജയത്തോടെ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനം തിരികെ പിടിച്ചിട്ടുണ്ട്. അഞ്ചിൽ അഞ്ചും വിജയിച്ച റയലിന്റെ പോയിന്റ് സമ്പാദ്യം 15 ആണ്
Fede, WHAT A GOAL!! pic.twitter.com/7xTs44NDCp
— RMZZ (@RMBlancoZz) September 11, 2022
35-ആം മിനുട്ടിൽ മുറിക്കിയിലൂടെ മയ്യോർക്ക ലീഡ് എടുക്കുകയായിരുന്നു. എന്നാൽ ആദ്യപകുതിയുടെ അധികസമയത്ത് ഫെഡേ അവിശ്വസനീയ ഗോൾ നേടി.മൈതാന മധ്യത്തിന്റെ ഏറെ പിറകിൽ നിന്നും പന്തുമായി കുതിച്ച ഫെഡേ ആ കുതിപ്പ് അവസാനിപ്പിച്ചത് ഗോളിലാണ്. പിന്നീട് 72 ആം മിനിറ്റിൽ വിനീഷ്യസിന്റെ ഗോൾ പിറന്നു. യഥാർത്ഥത്തിൽ കയ്യടികൾ നൽകേണ്ടത് റോഡ്രിഗോക്കാണ്. താരത്തിന്റെ സോളോ മുന്നേറ്റമാണ് വിനീഷ്യസ് പിന്നീട് ഗോളാക്കി മാറ്റിയത്.
Vinicius Jr goal against Mallorca pic.twitter.com/X71HXWv0Wd
— NR13 (@NR13____) September 11, 2022
പിന്നീട് 89ആം മിനിട്ടിൽ റോഡ്രിഗോ തന്നെ സുന്ദരമായ ഗോൾ നേടി. എതിരാളികളെ കബളിപ്പിച്ചുകൊണ്ട് സോളോ മുന്നേറ്റം നടത്തിയ റോഡ്രിഗോ ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് റൂഡിഗർ കൂടി ഗോൾ നേടിയതോടെ റയലിന്റെ വിജയം മിന്നുന്ന വിജയമായി മാറുകയായിരുന്നു.
What an absolutely brilliant goal by Rodrygo. As I already said, last season was Vinicius', this is gonna be Rodrygo's breakthrough season.pic.twitter.com/QzN4EldnOn
— Preeti (@MadridPreeti) September 11, 2022
ഇനി ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ആർബി ലീപ്സിഗിനെയാണ് നേരിടുക. വിജയ കുതിപ്പ് തുടരാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് റയൽ ഉള്ളത്