അന്ന് റയൽ വിടാൻ ബെൻസിമ തീരുമാനിച്ചിരുന്നു, വെളിപ്പെടുത്തലുമായി മുൻ ഏജന്റ്
ഈ സീസണിൽ റയൽ മാഡ്രിഡിനെ കിരീടത്തിലേക്ക് നയിച്ചതിൽ മുഖ്യപങ്ക് വഹിച്ച താരങ്ങളിലൊരുവൻ കരിം ബെൻസിമയാണ്. ലീഗിലെ രണ്ടാമത്തെ ടോപ് സ്കോറെർ ആയ താരം പല നിർണായകഘട്ടങ്ങളിലും റയൽ മാഡ്രിഡിന് ഗോൾനേടി കൊണ്ട് രക്ഷകനായിരുന്നു. കിരീടം നേടിയതിന് ശേഷം താരം ബാലൺ ഡിയോർ നേടാനുള്ള അർഹതയുണ്ട് എന്നായിരുന്നു റയൽ പ്രസിഡന്റ് പെരെസ് അറിയിച്ചത്. എന്നാൽ മുൻപൊരിക്കൽ ബെൻസിമ റയൽ മാഡ്രിഡ് വിടാൻ ആഗ്രഹിച്ചിരുന്നു എന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ മുൻ ഏജന്റ് ആയ കരിം ജാസിരി. കഴിഞ്ഞ ദിവസം ഒഎൽ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മൊറീഞ്ഞോ റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ച കാലത്തായിരുന്നു താരം ടീം വിടാൻ ആഗ്രഹിച്ചിരുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്.
Karim Benzema's former agent, Karim Djaziri, has told OLTV that the Real Madrid striker wants to return to Lyon.
— Robin Bairner (@RBairner) July 16, 2020
"Since he left Lyon, Karim has only had one desire, it is to return to Lyon… Currently, it is not possible." pic.twitter.com/LTHJjuMsy6
” നിലവിൽ റയൽ മാഡ്രിഡിൽ നല്ലൊരു നിലയിലാണ് അദ്ദേഹം. ഒരു ഫുട്ബോളർക്ക് എത്താൻ കഴിയുന്നതിന്റെ ഉച്ചസ്ഥായിലാണ് താരം. ക്ലബിനും പരിശീലകനും ആരാധകർക്കും പ്രിയപ്പെട്ടവനാണ് അദ്ദേഹം. എന്നാൽ ഇതൊന്നും മുൻകൂട്ടി കണ്ടത് ആയിരുന്നില്ല. അദ്ദേഹം ലിയോൺ വിട്ടതിന് ശേഷം അദ്ദേഹത്തിന് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരിച്ചു ലിയോണിലേക്ക് തന്നെ പോവുക എന്നുള്ളത്. ഒരു താരം എന്ന നിലയിൽ, അദ്ദേഹത്തിന് ലിയോണിനൊപ്പം ചാമ്പ്യൻസ് ലീഗ് കളിക്കാത്തതിൽ ഖേദമുണ്ടായിരുന്നു. മൊറീഞ്ഞോയോടൊപ്പം വർക്ക് ചെയ്തിരുന്ന അക്കാലത്തായിരുന്നു അദ്ദേഹം ക്ലബ് വിടാൻ ആഗ്രഹിച്ചത്. അന്ന് എന്നോട് അദ്ദേഹം വന്നു പറഞ്ഞു തനിക്ക് ലിയോണിൽ തിരികെ പോവണമെന്ന്. എന്നാൽ അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നീയിവിടെ തുടരണമെന്നും ഇവിടെ തിളങ്ങാൻ കഴിയുമെന്നും. ഇപ്പോഴും അത് അദ്ദേഹത്തിന് സാധ്യമാണ്. ലിയോണിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിലപ്പോൾ അത് താരം എന്ന നിലക്കായിരിക്കില്ല. വേറെ ഏതെങ്കിലും റോളിൽ ആയിരിക്കും. എനിക്കറിയാം അദ്ദേഹം ലിയോണിൽ മടങ്ങിയെത്താൻ ആഗ്രഹിക്കുന്നു എന്ന് ” ജാസിരി പറഞ്ഞു.
Karim Benzema wanted to leave Real Madrid while Jose Mourinho was manager, reveals agent https://t.co/v2eQVTXpUY
— MailOnline Sport (@MailSport) July 17, 2020